കുഞ്ഞിക്കാല്‍ കാണാനുള്ള കാത്തിരിപ്പിലാണോ? എന്നാല്‍ ഈ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്

എലികളില്‍ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്.
കുഞ്ഞിക്കാല്‍ കാണാനുള്ള കാത്തിരിപ്പിലാണോ? എന്നാല്‍ ഈ ശീലമാണ് ആദ്യം ഒഴിവാക്കേണ്ടത്

രു കുഞ്ഞിന് ജന്‍മം നല്‍കുന്നതും അവന്റെ/ അവളുടെ വളര്‍ച്ചയില്‍ സന്തോഷം കണ്ടെത്തുന്നതും മിക്കവരുടെയും സന്തോഷങ്ങളിലൊന്നാണ്. എന്നാല്‍ കുഞ്ഞിനായുള്ള കാത്തിരിപ്പില്‍ വേണ്ടെന്നുവയ്‌ക്കേണ്ട ഒരു കാര്യത്തെക്കുറിച്ചാണ് ഗവേഷകര്‍ ഓര്‍മ്മിപ്പിക്കുന്നത്. 

ചെറിയ തോതിലുള്ള മദ്യപാനം പോലും നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തെ മോശമായി ബാധിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഗര്‍ഭിണിയായിരിക്കുന്ന സമയത്ത് മദ്യപിക്കുന്ന സ്ത്രീകളുടെ കുഞ്ഞുങ്ങള്‍ക്ക് ഏറെ ചെറുപ്പത്തില്‍ തന്നെ ഡയബെറ്റിക്‌സ് ഉണ്ടാകുന്നു. 

അതുകൊണ്ട് ഗര്‍ഭിണികള്‍ ഫാമിലി മീറ്റിങ്, ബര്‍ത്ത്‌ഡേ പാര്‍ട്ടി എന്നീ പരിപാടികള്‍ക്കെല്ലാം വിളമ്പുന്ന മദ്യം രുചിച്ച് പോലും നോക്കേണ്ടെന്നാണ് ഗവേഷകര്‍ നിഷ്‌കര്‍ഷിക്കുന്നത്. യൂണിവേഴ്‌സിറ്റി ഓഫ് ക്യൂസ്ലാന്റിലെ സയന്റിസ്റ്റായ ലിസ അകിസണിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

എലികളില്‍ ഗവേഷണം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തിലെത്തിയത്. ഗര്‍ഭിണിയായ എലിക്ക് വളരെക്കുറച്ച് മദ്യം നല്‍കി. ശേഷം ജനിക്കും കുഞ്ഞിന് ഡയബെറ്റിക്‌സ് ഉണ്ടായിരുന്നെന്ന് ലിസ വ്യക്തമാക്കി. മാത്രമല്ല, ഗര്‍ഭിണിയായിരിക്കുമ്പോഴുള്ള മദ്യപാനം മൂലം ജനിക്കുന്ന കുഞ്ഞിന്റെ ഹോര്‍മോണ്‍ ഇന്‍ബാലന്‍സ്ഡ് ആകാനും സാധ്യതയുണ്ച്. 

'കുഞ്ഞിനായി കാത്തിരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭിണിയായതിന്റെ അടുത്തദിവസം മുതല്‍ തന്നെ മദ്യം പൂര്‍ണമായും ഒഴിവാക്കണം. ഒരു സിപ് പോലും യാതൊരു കാരണവശാലും കഴിക്കരുത്. അത് നിങ്ങളുടെ കുഞ്ഞിന്റെ മോശം ആരോഗ്യാവസ്ഥയ്‌ക്കേ വഴിവെക്കൂ. നല്ല ആഹാരക്രമവും വിശ്രമവുമാണ് ഗര്‍ഭിണികള്‍ക്ക് വേണ്ടത്'- ലിസ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com