വാഴയിലയിലെ ഊണ് ​ഗംഭീരമാക്കാം; ആരോഗ്യഗുണങ്ങൾ ചില്ലറയല്ല 

വാഴയിലയിലെ ഭക്ഷണത്തിന് പ്രത്യേക ​ഗന്ധമേകുന്ന ഇലയിലെ മെഴുക് പോലുള്ള ആവരണവും ഏറെ പ്രത്യേകതയുള്ളതാണ്
വാഴയിലയിലെ ഊണ് ​ഗംഭീരമാക്കാം; ആരോഗ്യഗുണങ്ങൾ ചില്ലറയല്ല 

വാഴയിലയിൽ പൊതിഞ്ഞ പൊതിച്ചോറിൻ്റെ മണം മലയാളിയ്ക്ക് ചൂടൂ പോകാത്ത ഓർമ്മയാണ്. ഇലയടയും ഇലയിൽ പൊള്ളിച്ച കരിമീനുമെല്ലാം കേരളത്തിൻ്റെ തനതു വിഭവങ്ങളുമാണ്. ‌വാഴയിലയിൽ ഭക്ഷണം ഉണ്ടാക്കുന്നതു കൊണ്ടും കഴിക്കുന്നതു കൊണ്ടുമുള്ള ആരോഗ്യഗുണങ്ങളും ഏറെയാണ്. 

ദഹിക്കാൻ പ്രയാസമായതു കൊണ്ടാണ് വാഴയിലയെ ഭക്ഷണമായി ഉൾപ്പെടുത്താൻ കഴിയാത്തത്. അതിനാൾ വാഴയിലയിൽ ഭക്ഷണം കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. ഇങ്ങനെ ഇലയിലെ പോഷകങ്ങളെല്ലാം നമുക്ക് ലഭിക്കും.

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇലയിലെ എപ്പിഗാലോകറ്റേച്ചിൻഗാലേറ്റ് (EGCG) പോലുള്ള സംയുക്തങ്ങൾ ഫ്രീ റാഡിക്കലുകളോട് പൊരുതി നിരവധി രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുന്നു.  ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കാൻ ഇതുവഴി സാധിക്കും. 

വാഴയിലയിലെ ഭക്ഷണത്തിന് പ്രത്യേക ​ഗന്ധമേകുന്ന ഇലയിലെ മെഴുക് പോലുള്ള ആവരണവും ഏറെ പ്രത്യേകതയുള്ളതാണ്. ഇലയിലേക്ക് ചൂട് ഭക്ഷണം വിളമ്പുമ്പോൾ ഈ മെഴുക് ഉരുകുകയും അതിന്റെ ​ഗന്ധം ഭക്ഷണത്തിന് ലഭിക്കുകയും ചെയ്യും. ഭക്ഷണത്തിന് രുചി വർദ്ധിക്കാനും ഇത് കാരണമാണ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com