കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈപ്പറ്റൈറ്റിസ് മരുന്ന്?; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി തേടി ഇന്ത്യന്‍ കമ്പനി 

ഹെപ്പറ്റൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനി സൈഡസ് കാഡില
കോവിഡിനെ പ്രതിരോധിക്കാന്‍ ഹൈപ്പറ്റൈറ്റിസ് മരുന്ന്?; ക്ലിനിക്കല്‍ പരീക്ഷണത്തിന് അനുമതി തേടി ഇന്ത്യന്‍ കമ്പനി 

ന്യൂഡല്‍ഹി: ഹെപ്പറ്റൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് കോവിഡ് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ അനുമതി തേടി പ്രമുഖ മരുന്ന് കമ്പനി സൈഡസ് കാഡില. മരുന്ന് ഉത്പാദന രംഗം നിയന്ത്രിക്കുന്ന ഇന്ത്യയിലെ സര്‍ക്കാര്‍ ഏജന്‍സിയായ ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയ്ക്ക് മുന്‍പാകെയാണ് കമ്പനി അപേക്ഷ നല്‍കിയത്.

ഹെപ്പറ്റൈറ്റിസ് ബി, സി രോഗങ്ങളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആന്റി വൈറല്‍ മരുന്നായ പെഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ- 2ബി, കോവിഡ് പരീക്ഷണത്തിന് ഉപയോഗിക്കാന്‍ അനുവാദം തേടിയാണ് സൈഡസ് കാഡില ഡിസിജിഐയെ സമീപിച്ചത്. നിലവില്‍ ചൈനയിലും ക്യൂബയിലും കോവിഡ് ചികിത്സയുടെ ഭാഗമായി ഈ മരുന്ന്് ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയില്‍ മരുന്ന് പരീക്ഷണത്തിന് കമ്പനി തയ്യാറെടുക്കുന്നത്.

കോവിഡ് ചികിത്സാരംഗത്ത് പഗിലേറ്റഡ് ഇന്റര്‍ഫെറോണ്‍ ആല്‍ഫ- 2ബി മരുന്നിന്റെ സാധ്യത പരിശോധിക്കാന്‍ ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ കീഴിലുളള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയെയും കമ്പനി സമീപിച്ചിട്ടുണ്ട്. ചൈനയിലും അമേരിക്കയിലും നടത്തിയ മരുന്ന് പരീക്ഷണത്തില്‍ കോവിഡ് ബാധിതരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ നീക്കം. രാജ്യത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വീന്റെ ഉത്പാദനരംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന കമ്പനിയാണ് അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സൈഡസ് കാഡില.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com