'രണ്ട് ഡോസ് കോവിഡ് വാക്സിൽ എടുത്തവർക്ക് മികച്ച പ്രതിരോധശേഷി'; ഓക്‌സ്ഫഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2020 09:02 AM |
Last Updated: 18th December 2020 09:02 AM | A+A A- |
പ്രതീകാത്മക ചിത്രം
ലണ്ടൻ; ഓക്‌സ്ഫഡിന്റെ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസ് എടുത്തവര്‍ക്ക് മികച്ച രോഗപ്രതിരോധ ശേഷിയുണ്ടെന്ന് കണ്ടെത്തൽ. ഒരു ഡോസ് പൂർണ്ണമായി നല്‍കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ ഫലപ്രാപ്തി രണ്ട് ഡോസ് വാക്‌സിന്‍ നല്‍കുമ്പോള്‍ ലഭിക്കുന്നുണ്ടെന്നാണ് ഓക്സ്ഫഡ് സർവകലാശാല വ്യക്തമാക്കുന്നത്.
ഓക്‌സ്ഫഡ്-അസ്ട്രസെനക്ക കോവിഡ് വാക്‌സിന്റെ ഇടക്കാല അവസാനഘട്ട പരീക്ഷണ ഫലങ്ങള്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആദ്യ ഘട്ടത്തില്‍ രണ്ടുഡോസ് വാക്‌സിന്‍ പരീക്ഷിച്ചതായും സര്‍വകലാശാല വ്യക്തമാക്കി.
ഒരു ഫുൾ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നതിനേക്കാള്‍ പ്രതിരോധ ശേഷിയാണ് ബൂസ്റ്റര്‍ ഡോസ് എടുക്കുമ്പോള്‍ ലഭിക്കുന്നത് എന്നാണ് ഓക്‌സ്ഫഡിന്റെ പ്രസ്താവനയില്‍ പറയുന്നത്. വാക്‌സിന്‍ രോഗപ്രതിരോധ ശേഷിയെ സഹായിക്കുന്ന ടി സെല്‍ പ്രവര്‍ത്തനങ്ങളെ ഉത്തേജിപ്പിക്കുന്നുവെന്നും ഇവർ അവകാശപ്പെടുന്നു.