ബന്ദാന കെട്ടി സ്റ്റൈല്‍ ആക്കണ്ട, രണ്ട് ലയറുള്ള കോട്ടണ്‍ മാസ്‌ക് ആണ് നല്ലതെന്ന് പഠനം

തുണി കൊണ്ടുള്ള മാസ്‌ക് എത്രത്തോളം ഫലപ്രദമാണെന്ന് വിശദീകരിക്കുന്നതാണ് പഠനം
ബന്ദാന കെട്ടി സ്റ്റൈല്‍ ആക്കണ്ട, രണ്ട് ലയറുള്ള കോട്ടണ്‍ മാസ്‌ക് ആണ് നല്ലതെന്ന് പഠനം

കോവിഡ് വ്യാപനം തടയാനുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് മാസ്‌ക് നിര്‍ബന്ധമാക്കിയിരിക്കുന്നത്. രോഗപ്രതിരോധം കൃത്യമായി നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഒരുപാട് പേര്‍ മാസ്‌ക് ശീലമാക്കിയപ്പോള്‍ ചിലരെങ്കിലും ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുന്നുണ്ട്. ഷോള്‍ ഉപയോഗിച്ചും ബന്ദാന കെട്ടിയുമൊക്കെയാണ് ഇവര്‍ മാസ്‌ക് ധരിച്ചെന്ന് വരുത്തുന്നത്. എന്നാല്‍ ബന്ദാന പോലുള്ളവ കെട്ടുന്നതുകൊണ്ട് പ്രയോജനമില്ലെന്നാണ് പുതിയ പഠനത്തിലെ കണ്ടെത്തല്‍.

ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമുള്ള ചെറുകണങ്ങള്‍ വഴി രോഗപകര്‍ച്ച തടയാന്‍ നോണ്‍ മെഡിക്കല്‍ മാസ്‌കുകളില്‍ രണ്ട് ലയറുള്ള കോട്ടണ്‍ മാസ്‌ക് ആണ് നല്ലതെന്ന് പഠനം. വ്യത്യസ്ത മാസ്‌ക് ഡിസൈനും തുണികളും എത്രത്തോളം പ്രയോജനകരമാണെന്ന് പരീക്ഷിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. തുണി കൊണ്ടുള്ള മാസ്‌ക് എത്രത്തോളം ഫലപ്രദമാണെന്ന് വിശദീകരിക്കുന്നതാണ് പഠനം.

വളരെ അയച്ച് മടക്കിക്കെട്ടുന്നവയും ബന്ദാന പോലുള്ളവയും ധരിക്കുന്നത് കാര്യമായ സുരക്ഷിതത്വം ഉറപ്പാക്കുന്നില്ലെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിട്ടുള്ളത്. കോണ്‍ ആകൃതയിലുള്ള ലയറുകളുള്ള മാസ്‌കാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രയോജനമുള്ളവയെന്ന് ഇവര്‍ കണ്ടെത്തി. അതേസമയം മാസ്‌ക് ധരിക്കുന്നത് 100 ശതമാനം സുരക്ഷിതത്വം ഉറപ്പുതരുന്നില്ലെന്നും സാമൂഹിക അകലവും ഇടയ്ക്കിടെ കൈ കഴുകുന്നതും അടക്കമുള്ള ആരോഗ്യ വിദഗ്ധരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. ഫിസിക്‌സ് ഓഫ് ഫഌയിഡ്‌സ് എന്ന ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com