രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവ്, കോവിഡ് പോരാട്ടത്തില്‍ താരമായി വെളിച്ചെണ്ണ?; പുതിയ ചര്‍ച്ച

 കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു.
രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവ്, കോവിഡ് പോരാട്ടത്തില്‍ താരമായി വെളിച്ചെണ്ണ?; പുതിയ ചര്‍ച്ച

മുംബൈ:  കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. രാജ്യത്തെ പ്രമുഖ മെഡിക്കല്‍ ജേണല്‍ ആയ ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിന്റെ ജൂലൈ പതിപ്പിലെ ഡോക്ടറുടെ ലേഖനമാണ് ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതുറന്നത്. രോഗഹേതുവായ സൂക്ഷ്മാണുക്കള്‍ക്ക് എതിരെ പ്രവര്‍ത്തിക്കാന്‍ വെളിച്ചെണ്ണയ്ക്ക് കഴിവുണ്ടെന്നാണ് ലേഖനത്തില്‍ പറയുന്നത്. രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതില്‍ വെളിച്ചെണ്ണയ്ക്ക് ഉളള പങ്ക് എന്ന വിഷയത്തിലാണ് ലേഖനം.

വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്ന ലോറിക് ആസിഡ് രോഗാണുക്കളെ നശിപ്പിക്കാന്‍ കഴിവുളളതാണെന്ന്് ഡോ ശശാങ്ക് ജോഷി പറയുന്നു. മഹാരാഷ്ട്രയിലെ ഇന്ത്യന്‍ കോളജ് ഓഫ് ഫിസിഷ്യന്‍സിന്റെ ഡീന്‍ കൂടിയായ ശശാങ്ക് ജോഷി ജേണല്‍ ഓഫ് അസോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സിലെ പ്രമുഖ ലേഖകരില്‍ ഒരാളാണ്.  

ലോറിക് ആസിഡാണ് വെളിച്ചെണ്ണയ്ക്ക് കൊഴുപ്പ് പ്രദാനം ചെയ്യുന്നത്. ഇത് ശരീരത്തില്‍ വെളിച്ചെണ്ണ വേഗത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്ന മോണോലൗറിന്‍ ബാ്ക്ടീരിയ, വൈറസ് പോലുളള രോഗാണുക്കളെ നശിപ്പിക്കുന്നതിന് കഴിവുളളതാണ് എന്നാണ് ലേഖനം അവകാശപ്പെടുന്നത്.

ഇന്ത്യക്കാര്‍ കൂടുതലായി പൂരിത കൊഴുപ്പ് അടങ്ങിയ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നവരാണ്. നെയ്യ് ഇതിന് ഒരു ഉദാഹരണമാണ്. ദഹനപ്രക്രിയ സുഗമമായി നടക്കുന്നതിന് ആവശ്യമായ കൊഴുപ്പ് വെളിച്ചെണ്ണ അടക്കമുളളവയില്‍ ധാരാളം അടങ്ങിയിരിക്കുന്നതായും ശശാങ്കന്‍ ജോഷി അവകാശപ്പെടുന്നു. 

കഴിഞ്ഞ നാലായിരം വര്‍ഷമായി വെളിച്ചെണ്ണയെ ഒരു ആയുര്‍വ്വേദ മരുന്നായാണ് കാണുന്നത്. കോവിഡിന്റെ പശ്ചാത്തലമല്ല, വെളിച്ചെണ്ണയുടെ ഗുണഫലങ്ങള്‍ വീണ്ടും പരിശോധനയ്ക്ക് വിധേയമാക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. വെളിച്ചെണ്ണ ധാരാളമായി ഉപയോഗിക്കുന്ന മലയാളികള്‍ കോവിഡിനെതിരെ  മികച്ച പോരാട്ടം കാഴ്ചവെയ്ക്കുന്നതാണ് ഇതിന് പ്രേരണയായതെന്നും ശശാങ്ക് ജോഷി വ്യക്തമാക്കി.

എന്നാല്‍ എല്ലാ ഡോക്ടര്‍മാരും ഈ അവകാശവാദത്തെ അംഗീകരിക്കുന്നില്ല. കോവിഡിനെതിരായ പോരാട്ടത്തില്‍ വെളിച്ചെണ്ണ ഫലപ്രദമാണെന്നതിന് ഒരു തെളിവുമില്ലെന്നും ചില ഡോക്ടര്‍മാര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com