ശുക്ലത്തില്‍ വൈറസ്; ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പടരുമോ?; പഠന റിപ്പോര്‍ട്ട്

ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമെന്നതിനുള്ള സാധ്യത ഉയര്‍ത്തി ചൈനയില്‍ പഠന റിപ്പോര്‍
ശുക്ലത്തില്‍ വൈറസ്; ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പടരുമോ?; പഠന റിപ്പോര്‍ട്ട്

ബീജിങ്: ലൈംഗിക ബന്ധത്തിലൂടെ കോവിഡ് പകരുമെന്നതിനുള്ള സാധ്യത ഉയര്‍ത്തി ചൈനയില്‍ പഠന റിപ്പോര്‍ട്ട്. കോവിഡ് ബാധിതരുടെ ശുക്ലപരിശോധനയില്‍ വൈറസിന്റെ സാന്നിധ്യം ഗവേഷണ സംഘം കണ്ടെത്തി. രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച 38 പുരുഷന്‍മാരുടെ ശുക്ലപരിശോധനയിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഷാങ്ഹായി മുന്‍സിപ്പല്‍ ആശുപത്രിയുടെ റിപ്പോര്‍ട്ട് ജാമ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.

എന്നാല്‍ തുടര്‍ പഠനങ്ങള്‍ ഇതുവരെ നടത്താത്തതിനാല്‍ ശുക്ലത്തില്‍ എത്ര നേരം വൈറസിന് നിലനില്‍ക്കാനാവുമെന്നോ ലൈംഗിക ബന്ധത്തിലൂടെ അത് പങ്കാളിക്ക് പകരുമെന്നോ ഉള്ള കാര്യത്തില്‍ തീര്‍ച്ചയില്ല.

ഫെര്‍ട്ടിലിറ്റി ആന്റ്് സ്റ്ററിലിറ്റി ജേണലില്‍ കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച പഠനത്തിന് വിരുദ്ധമായ കാര്യങ്ങളാണ് പുതിയ പഠനത്തിലുള്ളത്. പഴയ പഠന പ്രകാരം രോഗം സ്ഥിരീകരിച്ച് എട്ട് ദിവസം കഴിഞ്ഞ ശേഷം നടത്തിയ ശുക്ല പരിശോധനയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. 
പുതിയ പഠനത്തില്‍ തീവ്രമായ രോഗബാധയേറ്റവര്‍ ഉണ്ടായതാവാം ശുക്ലത്തിലെ വൈറസ് സാന്നിധ്യത്തിന് കാരണമെന്നാണ് അനുമാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com