കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ? ആശങ്കപ്പെടേണ്ട  

ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ കണ്ടതുപോലെ ചില കേസുകള്‍ സംഭവിക്കാനുള്ള സാധ്യത  തള്ളിക്കളയാനാകില്ല 
കോവിഡ് ഭേദമായവര്‍ക്ക് വീണ്ടും വൈറസ് ബാധ ഉണ്ടാകുമോ? ആശങ്കപ്പെടേണ്ട  

കൊറോണ വൈറസ് ബാധ ഭേദമായ ഒരാള്‍ക്ക് വീണ്ടും രോഗം പിടിപെടാന്‍ സാധ്യതയുണ്ടോ? എന്നത് കോവിഡ് വ്യാപനം സംഭവിച്ചതിന് പിന്നാലെ ചര്‍ച്ചചെയ്യപ്പെടുന്ന ചോദ്യങ്ങളിലൊന്നാണ്. തെലങ്കാന, തമിഴ്‌നാട്, കര്‍ണാടക, ഗുജറാത്ത്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ രോഗം വീണ്ടും ബാധിച്ചതായി സംശയം നിലനില്‍ക്കുന്നതിനാല്‍ ഇതുസംബന്ധിച്ച വിശദമായ പഠനം നടത്തുകയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രോഗിയില്‍ വീണ്ടും വൈറസ് പിടിമുറുക്കിയതാണോ അതോ ആദ്യ തവണ കോവിഡ് ബാധയുണ്ടായതിന്റെ ബാക്കിയാണോ എന്നാണ് പരിശോധിക്കുന്നത്. 

രണ്ടാമതും വൈറസ് ബാധയുണ്ടാകാനുള്ള സാധ്യത വളരെ വിരളമാണെന്നാണ് ഐസിഎംആറിലെ വിദഗ്ധര്‍ പറയുന്നത്. അതേസമയം ഹോങ്കോംഗ് പോലുള്ള സ്ഥലങ്ങളില്‍ കണ്ടതുപോലെ ചില കേസുകള്‍ സംഭവിക്കാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. എന്നാല്‍ ഇത് ആശങ്കപ്പെടേണ്ട കാര്യമല്ലെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവ പറയുന്നത്. 

കൊറോണവൈറസ് രണ്ടാമതും ബാധിക്കുന്നത് സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെങ്കിലും ഈ ഘട്ടത്തില്‍ അതിന് കൂടുതല്‍ പ്രാധാന്യം നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. വളരെ വിരളമായി മാത്രമേ ഇത് കാണപ്പെട്ടിട്ടൊള്ളു എന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com