കൈ കഴുകുന്നത് മുതല്‍ പ്രതിരോധശേഷി കൂട്ടുന്നത് വരെ; 2022 നമ്മളെ പഠിപ്പിച്ച ആരോഗ്യപാഠങ്ങള്‍ 

കൊറോണ വൈറസിനെതിരെ നമ്മള്‍ തുടങ്ങിയ പല ആരോ​ഗ്യശീലങ്ങളും ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോവിഡ് മഹാമാരിക്ക് പിന്നാലെ നമ്മുടെ ചിന്തകളും ജീവിതവും മുന്‍ഗണന നല്‍കുന്ന കാര്യങ്ങളുമെല്ലാം മാറിമറിഞ്ഞു. എങ്ങനെ ജീവിക്കണമെന്ന നമ്മുടെ കാഴ്ചപ്പാടുതന്നെ വൈറസ് മാറ്റിയെന്ന് പറയാം. കൊറോണ വൈറസിനെതിരെ നമ്മള്‍ ശീലിച്ച പലതും ഇപ്പോള്‍ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞു. 

►ഇടയ്ക്കിടെ കൈകള്‍ വൃത്തിയായി കഴുകണമെന്നത് കോവിഡ് സമയത്തെ നിബന്ധനകളില്‍ ഒന്നായിരുന്നു. മുമ്പ് ഓര്‍ത്ത് കൈകഴുകിയിരുന്ന നമ്മള്‍ ഇപ്പോള്‍ അറിയാതെ പോലും ഇടയ്ക്കിടെ കൈകള്‍ കഴുകാറുണ്ട്. 

►മാസ്‌ക് വൈറസിനെ മാത്രമല്ല അന്തരീക്ഷ മലിനീകരണത്തെ ചെറുക്കാനും ഒരു ആയുധമാണ്. ഇക്കാരണം കൊണ്ടുതന്നെയാണ് കോവിഡ് ഉണ്ടെങ്കിലും ഇല്ലെങ്കിലും മാസ്‌കിനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് നമ്മള്‍ പഠിച്ചത്. 

►മറ്റെന്തിനേക്കാളും പ്രാധാന്യം ആരോഗ്യത്തിന് നല്‍കാന്‍ തുടങ്ങിയതും ഒരു നല്ല മാറ്റമാണ്. പല രോഗങ്ങള്‍ക്കെതിരെയും പ്രതിരോധശേഷി കൈവരിക്കാന്‍ ആരോഗ്യത്തിന് മുന്‍ഗണന നല്‍കുന്ന ശീലം നമ്മളെ സഹായിക്കും. ആരോഗ്യകരമായ ജീവിതരീതിയും നല്ല ആഹാരക്രമവും പാലിക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്ന പാഠം ഊട്ടിയുറപ്പിക്കാന്‍ മനുക്കായി. 

►മദ്യപാനവും പുകവലിയും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും കഴിഞ്ഞിട്ടുണ്ട്. പുകവലി ഏറെ ഹാനീകരമാണെന്നും ശരീരത്തിന്റെ പ്രതിരോധശേഷി നഷ്ടപ്പെടുത്താന്‍ ഈ ശീലങ്ങള്‍ കാരണമാകുമെന്നും വ്യക്തമായി മനസ്സിലാക്കി. ആരോഗ്യകരമായ ജീവിതം നയിക്കാന്‍ ഈ ശീലങ്ങള്‍ പതിയെ മാറ്റണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com