കൊളസ്ട്രോൾ കണ്ടില്ലെന്ന് നടിക്കരുത്; മരുന്ന് മാത്രമല്ല പരിഹാരം, ജീവിതശൈലിയും മാറണം, അറിയാം 

മരുന്ന് കൊളസ്ട്രോൾ കുറയ്ക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുമെങ്കിലും ചില ജീവിതശൈലി മാറ്റങ്ങളും ഇതിന് ​ഗുണകരമാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

യർന്ന കൊളസ്ട്രോൾ ഇപ്പോൾ സർവ്വസാധാരണമായി മാറിയിട്ടുണ്ട്. രക്തത്തിൽ കാണപ്പെടുന്നതും സ്വാഭാവികമായി കരളിൽ ഉൽപ്പാദിപ്പിക്കുന്നതുമായ ഒരു ഫാറ്റി പദാർത്ഥമാണ് കൊളസ്ട്രോൾ. ഇത് അപകടകരമായ ഹൃദയപ്രശ്നങ്ങളിലേക്ക് നയിക്കുമെന്ന് മാത്രമല്ല വളരെക്കാലം തിരിച്ചറിയപ്പെടാതെ പോകും എന്നതും ​ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കും. 

ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്ക് കൊഴുപ്പേറിയതും വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ലഭിക്കും. ഹൃദയാഘാതം  ഉണ്ടാകാനുള്ള സാധ്യത ഇതുവഴി വർദ്ധിക്കും. മരുന്ന് കഴിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാനുള്ള സാധ്യത മെച്ചപ്പെടുത്തുമെങ്കിലും ചില ജീവിതശൈലി മാറ്റങ്ങളും ഇതിന് ​ഗുണകരമാകും. 

ആരോഗ്യകരമായ ഭക്ഷണം: നമ്മുടെ ഭക്ഷണക്രമം കാരണം വർദ്ധിക്കുന്ന ഒന്നാണ് കൊളസ്ട്രോൾ എന്ന് മനസ്സിലാക്കേണ്ടത് വളരെ പ്രധാനമാണ്. റെഡ് മീറ്റിലും, പാലുൽപ്പന്നങ്ങളിലും കാണപ്പെടുന്ന കൊഴുപ്പുകൾ കുറച്ചും സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ട്രാൻസ് ഫാറ്റ് ഒഴിവാക്കുകയും ചെയ്യുന്നത് വഴി ഇത് ഒരു പരിധി വരെ നിയന്ത്രിക്കാം. മേഗ-3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം, വാൽനട്ട് മുതലായ ഭക്ഷണങ്ങളുടെ ഉപഭോഗം വർദ്ധിപ്പിക്കുക. ഇതിനുപുറമേ വേപ്രോട്ടീനും മുഴുവൻ ധാന്യങ്ങളും അടക്കമുള്ള ഭക്ഷണം ഉൾപ്പെടുത്തി ഫൈബറിന്റഖെ അഴല് കൂട്ടണം. 

വ്യായാമം: ശരീരത്തെയും മനസ്സിനെയും ആരോഗ്യകരമായി നിലനിർത്താൻ ചിട്ടയായ വ്യായാമം വളരെ പ്രധാനമാണ്. ഹൃദയത്തെ സന്തോഷത്തോടെയും ആരോഗ്യത്തോടെയും നിലനിർത്താൻ ദിവസവും കുറഞ്ഞത് 30-45 മിനിറ്റെങ്കിലും കാർഡിയോ, സ്‌ട്രെങ്ത് ട്രെയിനിംഗ് നടത്തുന്നുണ്ടെന്ന് ഉറപ്പാക്കുക.

പുകവലി: പുകവലി എൽഡിഎൽ ലെവലുകൾ വർദ്ധിപ്പിക്കും, അതിനാൽ ഈ ശീലം പൂർണ്ണമായും ഉപേക്ഷിക്കണം. അതുവഴി രക്തസമ്മർദ്ദവും ഹൃദയമിടിപ്പും മെച്ചപ്പെടുത്താനാകും. പുകവലി ഉപേക്ഷിക്കുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിനും മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തിനും സഹായിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.

ശരീരഭാരം: അമിതവണ്ണവും അമിതഭാരവും  ഹൃദയാരോഗ്യത്തിന്റെ ഏറ്റവും വലിയ ശത്രുവാണ്. ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാനും അത് നിലനിർത്താനും ദൈനംദിന ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്താം. ആരോഗ്യം നിലനിർത്താൻ വ്യായാമത്തോടൊപ്പം ഭക്ഷണ നിയന്ത്രണങ്ങളും പാലിക്കണം.

മദ്യം മിതമായ അളവിൽ: മദ്യത്തിന്റെ മിതമായി മാത്രം കുടിക്കുന്നത് എൽഡിഎൽ കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കും. ആരോഗ്യമുള്ള മുതിർന്നവർക്ക് ഒരു ദിവസം ഒരു ഡ്രിങ്ക് മതിയാകും, അതിലധികമായാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com