ചര്‍മ്മത്തിന് തിളക്കം, അകാലനരയ്ക്ക് ഗുഡ്‌ബൈ; ചുരയ്ക്ക ജ്യൂസിന് ഗുണങ്ങളേറെ 

ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മാത്രമല്ല പ്രമേഹമുള്ളവര്‍ക്കും ചുരയ്ക്ക ജ്യൂസ് നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


നിരവധി പോഷകങ്ങളാല്‍ സമ്പന്നമായ പച്ചക്കറിയാണ് ചുരയ്ക്ക. ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവരുടെ ഇഷ്ടവിഭവവുമാണ് ഇത്. കോഫ്ത, ഭര്‍ത്ത, ഹല്‍വ എന്നുവേണ്ട വറുത്തുവരെ ചുരയ്ക്ക കഴിക്കും. പക്ഷെ ആരോഗ്യത്തില്‍ ശ്രദ്ധനല്‍കുന്നവര്‍ക്ക് ചുരയ്ക്ക ജ്യൂസാണ് ഏറെ പ്രിയം. ശരീരഭാരം കുറയ്ക്കാന്‍ നോക്കുന്നവര്‍ക്ക് മാത്രമല്ല പ്രമേഹമുള്ളവര്‍ക്കും ചുരയ്ക്ക ജ്യൂസ് നല്ലതാണ്. നാരുകളാല്‍ സമ്പന്നമായ ചുരയ്ക്ക ദഹനം സംഗമമാക്കാന്‍ സഹായിക്കും. ചര്‍മ്മത്തിന് തിളക്കം നല്‍കാനും അകാലനര ഒഴിവാക്കാനും ചുരയ്ക്ക് നല്ലതാണ്.  

അതേസമയം ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ സ്വാദില്‍ എന്തെങ്കിലും വ്യത്യാസം അനുഭവപ്പെട്ടാല്‍ അത് കുടിക്കരുതെന്നാണ് വിദഗ്ധരുടെ നിര്‍ദേശം. ചുരയ്ക്ക ജ്യൂസ് കുടിക്കുമ്പോള്‍ പുളിപ്പോ സ്വാദു മാറ്റമോ ഉണ്ടെങ്കില്‍ അതില്‍ വിഷാംശം അടങ്ങിയിട്ടുണ്ടാകാമെന്നാണ് ഇവര്‍ പറയുന്നത്. വളരെ മാരകമായ കുക്കുര്‍ബിറ്റാസിന്‍ എന്ന വിഷവസ്തുവാണ് ചീത്തയായ ചുരയ്ക്ക ജ്യൂസില്‍ ഉള്ളതെന്ന് നേരത്തെ നടത്തിയ ചില പരിശോധനകളില്‍ വ്യക്തമായിട്ടുണ്ട്. ഇത് മരണത്തിന് വരെ കാരണമായേക്കാം.

തയ്യാറാക്കുന്ന വിധം

മീഡിയം വലുപ്പത്തിലുള്ള രണ്ട് ചുരയ്ക്ക എടുത്ത് തൊലി കളഞ്ഞ് ചെറുതായി കഷ്ണിക്കുക. 

രണ്ട് ടേബിള്‍സ്പൂണ്‍ ജീരകം

ഇഞ്ചി

15-20 മിന്റ് ഇലകള്‍

3 ടേബിള്‍സ്പൂണ്‍ നാരങ്ങാ നീര്

ഉപ്പ് ആവശ്യത്തിന് (പ്രമേഹ രോഗികള്‍ക്കും ഹൃദ്രോഗികള്‍ക്കും ഇത് ഒഴിവാക്കാം)

ഒരു ബ്ലെന്‍ഡറില്‍ ചുരയ്ക്ക, ഇഞ്ചി. ജീരകം. മിന്റ്. ഉപ്പ്  എന്നിവ ഇട്ട് ഒരു കപ്പ് വെള്ളവും ചേര്‍ത്ത് 4 മിനിറ്റ് അടിക്കുക. ജ്യൂസ് അരിച്ചെടുത്തശേഷം കുടിക്കാം. ചുരയ്ക്ക വേവിച്ചശേഷവും ജ്യൂസ് അടിക്കാം. ഇങ്ങനെ ചെയ്യുന്നത് തൊണ്ടവേദന പോലുള്ള പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. രാവിലെ ആദ്യം തന്നെ ഒരു ഗ്ലാസ് ചുരയ്ക്ക ജ്യൂസ് കുടിക്കുന്നത് ഉന്മേഷം സമ്മാനിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com