വിഷമിച്ചിരിക്കുമ്പോള്‍ കലപില കൂട്ടുന്ന നായ്ക്കുട്ടി, സ്‌നേഹത്തോടെ ഓടിയെത്തുന്ന പൂച്ച; വളര്‍ത്തുമൃഗങ്ങള്‍ വിഷാദത്തെ തോല്‍പ്പിക്കും

മൃഗങ്ങള്‍ക്കൊപ്പം സമയം ചിലവിടുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന് പല ആളുകളും തിരിച്ചറിഞ്ഞിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പ്പോഴും സ്‌നേഹിക്കും, ജോലി കഴിഞ്ഞെത്തുമ്പോള്‍ എന്നും സന്തോഷത്തോടെ സ്വീകരിക്കും, ഈ പതിവുകള്‍ ഒരിക്കല്‍ പോലും തെറ്റിക്കാതിരിക്കാന്‍ വളര്‍ത്തുമൃഗത്തോളം നല്ല സുഹൃത്ത് ഉണ്ടാവില്ല. മൃഗങ്ങള്‍ക്കൊപ്പം സമയം ചിലവിടുന്നത് മാനസികാരോഗ്യത്തിന് നല്ലതാണെന്ന് പല ആളുകളും തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷാദത്തെ അതിജീവിക്കാനും സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്‌നങ്ങളെ അകറ്റിനിര്‍ത്താനും അവര്‍ നിങ്ങളെ സഹായിക്കുമെന്നുറപ്പ്.

പലപ്പോഴും വളര്‍ത്തുമൃഗങ്ങള്‍ ഉടമയുടെ നല്ല കേള്‍വിക്കാരാകാറുണ്ട്. നിങ്ങളുടെ വിഷമങ്ങള്‍ കേള്‍ക്കും എന്നുമാത്രമല്ല ഒരു തെറാപിസ്റ്റിനോട് സംസാരിക്കുന്നതിനേക്കാള്‍ ആശ്വാസം പകരുന്നതാകും ഈ സംഭാഷണങ്ങള്‍. നായ്ക്കുട്ടികള്‍ക്കും പൂച്ചകള്‍ക്കുമൊന്നും നിങ്ങള്‍ വിഷാദത്തിലാണെന്ന് മനസ്സിലാകില്ല, പക്ഷെ ജോലി കഴിഞ്ഞ് തിരിച്ചെത്തുന്ന നിങ്ങളെക്കാണുമ്പോള്‍ അവര്‍ സ്‌നേഹംകൊണ്ട് ഏറെ സന്തോഷം പ്രകടിപ്പിക്കും. നിങ്ങള്‍ മടുത്തിരിക്കുമ്പോഴും കളിക്കാനുള്ള അവരുടെ ആവേശം കാരണം നിങ്ങളും ഉണരും. അവര്‍ക്കൊപ്പം നടക്കാന്‍ പോകുമ്പോഴും കളിക്കുമ്പോഴുമെല്ലാം നിങ്ങളുടെ മൂഡ് ശരിയായിക്കിട്ടും. 

പുതിയ സുഹൃത്തുക്കളെ നേടാനും അയല്‍ക്കാരും സഹപ്രവര്‍ത്തകരും ഒക്കെയായി അടുത്ത ബന്ധം സ്ഥാപിക്കാനും വളര്‍ത്തുമൃഗങ്ങള്‍ ഒരു കാരണമാകും. ആളുകളുമായി കൂടുതല്‍ അടുത്തിടപഴകുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ കൂടുതല്‍ മെച്ചപ്പെടുത്തും. നിങ്ങളുടെ മനസ്സിനെ അലട്ടുന്ന പ്രശ്‌നങ്ങള്‍ ചിന്തിച്ചിരിക്കുമ്പോള്‍ അടുത്തിരുന്ന് നായ്ക്കുട്ടിയോ പൂച്ചയോ ശബ്ദമുണ്ടാക്കിയാല്‍ എങ്ങനെയുണ്ടാകും? പിന്നെ നിങ്ങളെ അലട്ടിയ പ്രശ്‌നത്തെക്കുറിച്ച് ചിന്തിക്കാന്‍ സമയമില്ലാത്ത അവസ്ഥയായിരിക്കും. രാത്രിയില്‍ ഉറക്കം ലഭിക്കാത്തപ്പോള്‍ അരുമമൃഗത്തോടൊപ്പം ഒരു നടത്തത്തിനിറങ്ങിയാല്‍ ആശ്വാസം കിട്ടുമെന്നുറപ്പാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com