ഇന്ന് ലോക കൊതുക് ദിനം; മഴക്കാലത്തെ ഈ വില്ലനെ തുരത്താൻ 5 പൊടിക്കൈകൾ 

കൊതുകിനെ അകറ്റിനിർത്തുന്ന ചില പൊടികൈകൾ അറിഞ്ഞിരിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴക്കാലത്ത് നമ്മളെ തേടിയെത്തുന്ന ഒരു അതിഥി കൂടെയുണ്ട്, കൊതുക്. വെള്ളക്കെട്ടിൽ പെരുകുന്ന ഇവയുടെ ഏറ്റവും പ്രിയപ്പെട്ട സമയമാണ് മഴക്കാലം. കൊതുക് പെരുകുന്നതോടെ കൊതുകുജന്യ രോഗങ്ങളായ മലേറിയ, ഡെങ്കു പോലുള്ളവയും വലിയ വെല്ലുവിളിയാകും. ഇന്ന് ലോക കൊതുക് ദിനമായി കൊണ്ടാടുമ്പോൾ കൊതുകിനെ അകറ്റിനിർത്തുന്ന ചില പൊടികൈകൾ അറിഞ്ഞിരിക്കാം. 

കൊതുകുകളെ ഒന്നടങ്കം ഇല്ലാതാക്കാൻ കഴിയില്ലെങ്കിലും ജാഗ്രതയോടെയുള്ള ശുചിത്വ ശീലങ്ങൾ പാലിച്ചാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയും. വീടിന് ചുറ്റും വെള്ളം കെട്ടി നിൽക്കാതെ നോക്കുകയാണ് പ്രധാന പരിഹാരം. 

വീട്ടിൽ ചില പൊടികൈകളാകാം

കർപ്പൂരം: കൊതുകിനെ തുരത്താൻ കർപ്പൂരം കത്തിച്ചുവയ്ക്കുന്നത് പരീക്ഷിച്ചു തെളിഞ്ഞ ഒരു മാർ​ഗ്​ഗമാണ്. വീട്ടിലെ എല്ലാ ജനലും വാതിലും അടച്ചതിന് ശേഷം ദിവസവും ഒരു 20 മിനിറ്റ് കർപൂരം കത്തിക്കുന്നത് കൊതുകിനെ കുറയ്ക്കാൻ സഹായിക്കും. 

ലാവെൻഡർ ഓയിൽ: കൊതുകിനെ തുരത്താൻ സഹായിക്കുന്ന ശക്തമായ മണം ലാവെൻഡറിനുണ്ട്. ലാവെൻഡർ പൂക്കളിൽ നിന്നാണ് ലാവെൻഡർ ഓയിൽ എടുക്കുന്നത്. ഇത് വീടിനുള്ളിൽ ഡിഫ്യൂസർ ആയിട്ടോ മറ്റു ക്രിമുകൾക്കൊപ്പം ചേർത്ത് ശരീരത്തിൽ പുരട്ടാനോ ഉപയോ​ഗിക്കാം. 

സിട്രോനെല്ല ഓയിൽ: വീടിനകത്തെന്ന പോലെ പുറത്തും കൊതുകിനെ തുരത്താനുള്ള ശ്രമങ്ങൾ ഉറപ്പായും വേണം. അതിന് ഏറ്റവും ഉചിതം സിട്രോനെല്ല ആണ്. നാരങ്ങയ്ക്ക് സമാനമായ ​ഗന്ധമാണ് സിട്രോനെല്ലയ്ക്കും. ലാവെൻഡർ ഓയിൽ പോലെ തന്നെ മറ്റ് എണ്ണകൾക്കൊപ്പം ചേർത്ത് ഒരു ഡിഫ്യൂസറായും അതല്ലെങ്കിൽ ശരീരത്തിൽ നേരിട്ട് മോയിസ്ചറൈസർ ആയും ഇവ ഉപയോ​ഗിക്കാം. ‍

‍ടീ ട്രീ ഓയിൽ: മെലലൂക്ക ഓയിൽ അഥവാ ‍ടീ ട്രീ ഓയിൽ ആൻറി ബാക്ടീരിയൽ, ആന്റിമൈക്രോബിയൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഏറെ ഉള്ളതാണ്. ഇത് പ്രാണികളെ തുരത്താനും പ്രയോജനപ്പെടുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുള്ളതാണ്.

വേപ്പെണ്ണ: മൂന്ന് മണിക്കൂർ 70ശതമാനം സുരക്ഷ വേപ്പെണ്ണ തരുമെന്നാണ് പഠനങ്ങൾ പറയുന്നത്. പക്ഷെ ഇവ ചർമ്മത്തിൽ ചെറിയ അലർജിക്ക് കാരണമാകുമെന്നതിനാൽ വെളിച്ചെണ്ണയോ മറ്റേതെങ്കിലും എണ്ണയ്‌ക്കൊപ്പമോ ചേർത്ത് തേക്കാനാണ് പൊതുവെ നിർദേശിക്കുന്നത്. ഡിഫ്യൂസറായും ഇത് ഉപയോഗിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com