വായിലെ അള്‍സര്‍ നിസാരമായി കാണണ്ട; കുരങ്ങുപനിയുടെ ലക്ഷണം, കണ്ടെത്തലുമായി ശാസ്ത്രജ്ഞര്‍ 

നാക്കിലടക്കം കുമിളകള്‍ വന്നതോടെ രോഗി സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വായുടെ മൂലയില്‍ അള്‍സര്‍ ഉണ്ടാകുന്നത് മങ്കിപോക്‌സ് വൈറസ് ബാധയുടെ പ്രാഥമിക ലക്ഷണങ്ങളില്‍ ഒന്നാണെന്ന് ശാസ്ത്രജ്ഞര്‍. അടുത്തിടെ കുരങ്ങുപനി സ്ഥിരീകരിച്ച 51കാരന്റെ രോഗവിവരങ്ങള്‍ വിശദീകരിച്ചാണ് ഇക്കര്യം വിശദീകരിച്ചിരിക്കുന്നത്. രോഗിയില്‍ വൈറസ് ബാധ സ്ഥിരീകരിക്കുന്നതിന് മുമ്പ് ആദ്യം കണ്ട ലക്ഷണം വായ്ക്കുള്ളിലെ അള്‍സര്‍ ആണെന്ന് ഗവേഷകര്‍ പറയുന്നു. 

തലേദിവസം ശ്രദ്ധയില്‍പ്പെട്ട വായുടെ ഇടത്തേമൂലയിലെ മുറിവുമായാണ് എച്ച്‌ഐവി പോസിറ്റീവായ രോഗി ഡോക്ടറെ സമീപിച്ചത്. ' അയാള്‍ക്ക് മറ്റ് രോഗലക്ഷണങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ആന്റി റിട്രോവൈറല്‍ തെറാപ്പിയിലൂടെ അയാളുടെ എച്ച്‌ഐവി നല്ല രീതിയില്‍ കണ്‍ട്രോളിലായിരുന്നു', പഠനത്തില്‍ വിശദീകരിച്ചു. ആദ്യം അള്‍സറിന് ഒരു ഓയിന്റ്‌മെന്റ് നല്‍കിയ രോഗിയെ തിരിച്ചയച്ചു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം വേദന കൂടിയതിന് പിന്നാലെ വീണ്ടും ഡോക്ടറുടെ അടുത്തെത്തി. ഇത്തവണ അള്‍സര്‍ സ്വാബെടുത്ത് പരിശോധനയ്ക്കയച്ചു. 

'പിസിആര്‍ ടെസ്റ്റില്‍ കുരങ്ങുപനിയാണെന്ന് കണ്ടെത്തി. പിന്നാലെ ശരീരത്തിന്റെ പല ഭാഗത്തും ചെറിയ കുമിളകള്‍ കണ്ടുതുടങ്ങി', പഠനത്തില്‍ പറയുന്നു. നാക്കിലടക്കം കുമിളകള്‍ വന്നതോടെ രോഗി സംസാരിക്കാന്‍ പോലും ബുദ്ധിമുട്ടി. ഇതോടെ ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ടെക്കോവിരിമാറ്റ് ഉപയോഗിച്ചുള്ള ആന്റിവൈറല്‍ ചികിത്സ തുടങ്ങി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com