ചുണ്ടിൽ ഉമ്മ വേണ്ട; ‌‌കുട്ടികളോടുള്ള സ്നേഹം അവരെ രോ​ഗിയാക്കാം

ചുണ്ടുകൾ തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ രോഗാണുക്കൾ പകരാൻ സാധ്യത കൂടുതലാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മാതാപിതാക്കൾ കുട്ടികളുടെ ചുണ്ടിൽ ചുംബിക്കുന്നത് കുട്ടികളോടുള്ള സ്‌നേഹം പ്രകടിപ്പിക്കാനുള്ള മാർ​ഗ്​ഗമായി വിശേഷിപ്പിക്കാറുണ്ട്. കുട്ടികൾക്ക് സുരക്ഷിതത്ത്വം തോന്നാനും മാതാപിതാക്കളോടുള്ള പേടി കുറയാനും ഇത് സഹായിക്കും. പക്ഷെ, ചുണ്ടുകൾ തമ്മിൽ പരസ്പരം കൂട്ടിമുട്ടുന്നതിലൂടെ രോഗാണുക്കൾ പകരാൻ സാധ്യത കൂടുതലാണ്. 

മുതിർന്നവർക്ക് രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാൽ ചുണ്ടിൽ ചുംബിക്കുന്നത് ഭീഷണിയാകാറില്ല. പക്ഷെ കുടികൾക്ക് രോ​ഗപ്രതിരോധശേഷി കുറവായതിനാൽ ഉമിനീരിലൂടെ ബാക്ടീരിയ ശരീരത്തിൽ എത്തുന്നതിന് കാരണമാകും. മാത്രവുമല്ല കുട്ടികളുടെ പല്ലിലെ ഇനാമൽ മുതിർന്നവരിൽ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് വളരെ പെട്ടെന്ന് ദന്തക്ഷയങ്ങൾ വരാനുള്ള സാധ്യതയും കൂടുതലാണ്. 

ഇതിനുപുറമേ ഇത്തരം സ്നേഹപ്രകടനങ്ങൾ ഭാവിയിൽ കുട്ടികൾക്ക് അവരെ ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്നവരോട് പ്രതികരിക്കാനുള്ള ശേഷി നഷ്ടപ്പെടാനും കാരണമാകുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഒരുപക്ഷെ കുട്ടികൾക്ക് അത് മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യവുമുണ്ടാകാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com