മേക്കപ്പ് ബ്രഷുകൾ പതിവായി വൃത്തിയാക്കാറുണ്ടോ? ഇല്ലെങ്കിൽ ടോയിലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനം! 

വൃത്തിയാക്കിയതും അല്ലാത്തതുമായ മേക്കപ്പ് ബ്രഷുകൾ രണ്ടാഴ്ച്ചയോളം നിരീക്ഷിച്ച് സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്നായി വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകൾ ടോയിലറ്റ് സീറ്റിനേക്കാൾ വൃത്തിഹീനമാണെന്ന് പഠനം. ഉപയോ​ഗശേഷം ശരിയായ രീതിയിൽ വൃത്തിയാക്കിയില്ലെങ്കിൽ മേക്കപ്പ് ചെയ്യാൻ ഉപയോ​ഗിക്കുന്ന ബ്രഷുകളിൽ ടോയ്ലറ്റ് സീറ്റുകളിൽ ഉള്ളതിനൊപ്പമോ അല്ലെങ്കിൽ അതിലധികമോ ബാക്ടീരിയകൾ ഉണ്ടെന്നാണ് പഠനത്തിലെ കണ്ടെത്തൽ. വൃത്തിയാക്കിയതും അല്ലാത്തതുമായ മേക്കപ്പ് ബ്രഷുകൾ രണ്ടാഴ്ച്ചയോളം നിരീക്ഷിച്ച് സാമ്പിൾ ശേഖരിച്ച് നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

ബെഡ്റൂം, മേക്കപ്പ് ബാ​ഗ്, ഡ്രോയർ, ബാത്റൂം ഹോൾഡർ എന്നിവിടങ്ങളിൽ വച്ചശേഷമാണ് മേക്കപ്പ് ബ്രഷുകൾ പഠനത്തിനായി ഉപയോ​ഗിച്ചത്. വൃത്തിയാക്കാത്ത മേക്കപ്പ് ബ്രഷുകളിൽ ഒരുപാട് ബാക്ടീരിയകൾ അടിഞ്ഞിരിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. ടോയ്ലെറ്റ് സീറ്റിൽ നിന്നുള്ള സാമ്പിളുമായി പരിശോധിച്ചപ്പോഴാണ് അതിൽ ഉള്ളതിനോ അതിനേക്കാൾ ഉപരിയോ ബാക്റ്റീരിയ വൃത്തിഹീനമായ മേക്കപ്പ് ബ്രഷുകളിൽ അടിഞ്ഞിരിക്കുന്നതായി കണ്ടെത്തിയത്. അതേസമയം വൃത്തിയാക്കിയ മേക്കപ്പ് ബ്രഷുകളിൽ ബാക്ടീരിയ സാന്നിധ്യം കുറവായിരുന്നു. 

മുഖത്തെ മൃതകോശങ്ങൾ, എണ്ണമയം, ബാക്റ്റീരിയ തുടങ്ങിയവ മേക്കപ്പ് ബ്രഷുകളിലേക്ക് എത്തും. ഇതിൽ പലതും അപകടകാരികൾ അല്ലെങ്കിലും തുടർച്ചയായ ഉപയോ​ഗം മൂലം മുഖക്കുരു അടക്കമുള്ള ചർമ്മപ്രശ്നങ്ങൾ ഉണ്ടാകും. അതുകൊണ്ട് ആഴ്ച്ചയിലൊരിക്കലെങ്കിലും മേക്കപ്പ് ബ്രഷുകൾ വൃത്തിയായി കഴുകി പോടിയും മറ്റും കടക്കാത്ത രീതിയിൽ സൂക്ഷിക്കണം. 

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com