40 കഴിഞ്ഞോ? ആരോ​ഗ്യപ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങും, ശരീരത്തെ വരുതിയിൽ നിർത്താൻ ഭക്ഷണം ശ്രദ്ധിക്കാം

പ്രായം മുന്നോട്ടുപോകുമ്പോൾ മെറ്റബോളിസം മന്ദ​ഗതിയിലാകും. ശരീരത്തിന് കലോറിയുടെ ആവശ്യം കുറവാണെങ്കിലും പഞ്ചസാരയ്ക്കും അന്നജത്തിനും വേണ്ടിയുള്ള ആസക്തി വർദ്ധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാല്പതുകൾ പിന്നിട്ടുകഴിഞ്ഞാൽ ശരീരം ഒരുപാട് മാറ്റങ്ങൾ പ്രകടിപ്പിച്ചുതുടങ്ങും. പ്രായം മുന്നോട്ടുപോകുമ്പോൾ മെറ്റബോളിസം മന്ദ​ഗതിയിലാകും. ശരീരത്തിന് കലോറിയുടെ ആവശ്യം കുറവാണെങ്കിലും പഞ്ചസാരയ്ക്കും അന്നജത്തിനും വേണ്ടിയുള്ള ആസക്തി വർദ്ധിക്കും. സ്ത്രീകളിൽ ശരീരഭാരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിഷാദത്തിന്റെ ലക്ഷണങ്ങളുമൊക്കെ പ്രത്യക്ഷപ്പെട്ടുതുടങ്ങും. പുരുഷന്മാരിൽ ലിബിഡോ കുറയുന്നതും വയറ് വയ്ക്കുന്നതും അടക്കമുള്ള മാറ്റങ്ങൾ കാണാം. 

മെറ്റബോളിസം കുറയുന്നതാണ് നാല്പതുകൾ പിന്നിട്ടശേഷം സ്ത്രീകളുടെ ശരീരഭാരം വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. മുൻവർഷങ്ങളിലെപ്പോലെ വേ​ഗത്തിൽ കലോറി കത്തിച്ചുകളയാൻ കഴിയാതെയും വരും. അതേസമയം ഭക്ഷണക്രമത്തിൽ വരുത്തുന്ന ചെറിയ മാറ്റങ്ങൾ ശരീരത്തിന് പ്രായമാകുന്നത് സാവധാനത്തിലാക്കാക്കാനും ആരോ​ഗ്യകരമായ ശരീരം നിലനിർത്താനും സഹായിക്കും. 

♦ ഡയറ്റിൽ വരുത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്ന് കൊഴുപ്പടങ്ങിയ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുകയും നാരുകൾ അടങ്ങിയവ കൂടുതലായി കളിക്കുകയും ചെയ്യുക എന്നതാണ്. 

♦ ഭക്ഷണത്തിൽ കൂടുതൽ കാൽസ്യം അടങ്ങിയവ ഉൾപ്പെടുത്തുന്നത് എല്ലുകളുടെ ആരോ​ഗ്യത്തിന് വളരെ നല്ലതാണ്. അസ്ഥികൾക്കുണ്ടാകുന്ന പ്രശ്നങ്ങളെ അകറ്റിനിർത്താൻ ഇത് സഹായിക്കും. 

♦ ആരോ​ഗ്യകരമായ ജീവിതചര്യ പിന്തുടരുന്നതും സുപ്രധാനമാണ്. ശീതളപാനിയങ്ങൾ, മദ്യം, കഫീൻ എന്നിവയുടെ ഉപയോ​ഗം കുറയ്ക്കുന്നത് ആരോ​ഗ്യം നന്നായി സൂക്ഷിക്കാൻ സഹായിക്കും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com