ചോളം ഇഷ്ടമാണോ? രുചി മാത്രമല്ല, ധാരാളം ​ഗുണങ്ങളുമുണ്ട്

വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ചോളം ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വിയിൽ പുഴുങ്ങി അൽപ്പം ബട്ടറും ഉപ്പും ചേർത്താൽ തന്നെ ചോളം കഴിക്കാൻ നല്ല രുചിയാണ്. ഷോപ്പിങ് മാളുകളിലടക്കം ഇങ്ങനെ ചോളം വിൽക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. ചാട്ട് മസാല, മുളകുപൊടി എന്നിവ ചേർത്തും ചോളം തയ്യാറാക്കാറുണ്ട്. എന്നാൽ രുചി മാത്രമല്ല ധാരാളം പോഷക​ഗുണങ്ങളും ചോളത്തിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും മിനറലുകളും അടങ്ങിയിട്ടുള്ള ചോളം ഫൈബർ, ആന്റിഓക്‌സിഡന്റുകൾ എന്നിവയുടെ കലവറയാണ്.

‌നാരുകളാൽ സമ്പന്നമാണ് ചോളം. അതുകൊണ്ടുതന്നെ ഇത് കഴിക്കുന്നത് മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. പ്രതിരോധശേഷി കൂട്ടാൻ ചോളം വളരെ നല്ലതാണ്. പ്രമേഹരോ​ഗികൾ ചോളം കഴിക്കുന്നത് നല്ലതാണെന്നും പറയും. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും ചോളം കഴിക്കുന്നത് നല്ലതാണ്. 

ചോളത്തിൽ വിറ്റാമിൻ ബി 12, ഫോളിക് ആസിഡ്, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിന് നല്ലതാണ്. വിളർച്ച കുറയ്ക്കാൻ ഇത് സഹായിക്കും. ചോളത്തിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ സി, ലൈക്കോപീൻ എന്നിവ ചർമ്മത്തിലെ കൊളാജൻ ഉത്പാദനം കൂട്ടും. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com