അനാരോഗ്യകരമായ ഡയറ്റ് തിരിച്ചടിയാകും; വെസ്റ്റേൺ ഭക്ഷണക്രമം പിന്തുടരുന്നവരിൽ ​ഗുരുതരമായ പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത 

വെസ്റ്റേൺ, പ്രൂഡന്റ്, മെഡിറ്ററേറിയൻ തുടങ്ങിയ ഡയറ്റുകൾ പിന്തുടരുന്നവരിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

നാരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് പ്രോസ്‌റ്റേറ്റ് കാൻസർ സാധ്യത വർദ്ധിപ്പിക്കുമെന്ന് പഠനം. വെസ്റ്റേൺ ഭക്ഷണക്രമം പാലിക്കുന്നവരിലാണ് പ്രോസ്‌റ്റേറ്റ് കാൻസർ ഉണ്ടാവാനുള്ള സാധ്യത കൂടുതലായി കണ്ടെത്തിയത്. വെസ്റ്റേൺ, പ്രൂഡന്റ്, മെഡിറ്ററേറിയൻ തുടങ്ങിയ ഡയറ്റുകൾ പിന്തുടരുന്നവരിൽ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്കെത്തിയത്. 

15,296 പുരുഷന്മാരിൽ 17 വർഷമായി നടത്തിവന്ന പഠനത്തിൽ ഇവരിൽ 609 പേർക്ക് പ്രോസ്‌റ്റേറ്റ് കാൻസർ ഉള്ളതായി കണ്ടെത്തി. ഇതിൽതന്നെ വെസ്റ്റേൺ ഡയറ്റ് പിന്തുടർന്നവരിലാണ് പ്രോസ്‌റ്റേറ്റ് കാൻസർ കൂടുതലായുള്ളതെന്ന് കണ്ടെത്തിയത്. ഉയർന്ന അളവിൽ കൊഴുപ്പടങ്ങിയ പാലുത്പന്നങ്ങൾ, സംസ്‌കരിച്ച മാംസം, ശുദ്ധീകരിച്ച ധാന്യങ്ങൾ, മധുരപലഹാരങ്ങൾ, കലോറി അധികമുള്ള പാനീയങ്ങൾ എന്നിവ സൗകര്യനുസരണം മാറിമാറി കഴിക്കുന്നതാണ് വെസ്റ്റേൺ ഭക്ഷണക്രമം. അതേസമയം പ്രൂഡന്റ് ഡയറ്റും മെഡിറ്ററേറിയൻ ഡയറ്റും പ്രോസ്‌റ്റേറ്റ് കാൻസറിനെ ബാധിക്കുന്നില്ലെന്നാണ് പഠനത്തിൽ തെളിഞ്ഞത്. 

അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ ഉപേക്ഷിക്കുന്നതാണ് തീവ്രമായ പ്രോസ്‌റ്റേറ്റ് കാൻസർ തടയാനുള്ള ഏറ്റവും നല്ല മാർഗമെന്നാണ് പഠനത്തിന് നേതൃത്വം നൽകിയ അഡേല കാസ്‌റ്റെല്ലോ പാസ്റ്റർ പറഞ്ഞത്. സ്‌പെയിനിലെ മാഡ്രിഡിൽ നിന്നുള്ള ഗവേഷക സംഘമാണ് പഠനത്തിനു പിന്നിൽ. ബിജെയു ഇന്റർനാഷണൽ എന്ന ഓൺലൈൻ ജേണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com