ആരോഗ്യകരമായ ജീവിതരീതി വേണോ? വലിയ മാറ്റങ്ങളൊന്നും വരുത്തണ്ട, 6 സിംപിള്‍ സ്റ്റെപ്‌സ്

നല്ല ജീവിതരീതി പിന്തുടരാന്‍ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതില്ല. നിസാരവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതുമായ ചില കാര്യങ്ങളിലൂടെ ഇത് സാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യകരമായ ജീവിതരീതി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. പക്ഷെ ഇത് ഒറ്റരാത്രികൊണ്ട് നടക്കുന്ന കാര്യമല്ല. എന്നാല്‍, നല്ല ജീവിതരീതി പിന്തുടരാന്‍ വലിയ മാറ്റങ്ങളൊന്നും വരുത്തേണ്ടതുമില്ല. നിസാരവും എളുപ്പത്തില്‍ ചെയ്യാന്‍ കഴിയുന്നതുമായ ചില കാര്യങ്ങളിലൂടെ ഇത് സാധിക്കും. 

ഉറക്കം - ആരോഗ്യമുള്ള മനസ്സിനും ശരീരത്തിനും ഉറക്കം നിര്‍ബന്ധമാണ്. ദിവസവും എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രദ്ധിക്കണം. ഇതിനായി മുറിയിലെ താപനില, ശബ്ദം, വെളിച്ചം, അടക്കമുള്ള കാര്യങ്ങള്‍ ക്രമീകരിക്കാം. ഉറങ്ങുന്നതിന് മുമ്പ് ഫോണ്‍, ടിവി, കംപ്യൂട്ടര്‍ എന്നിവ ഒഴിവാക്കണം. 

വെള്ളം - ധാരാളം വെള്ളം കുടിക്കുന്ന ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ടതാണ്. ദിവസവും എട്ട് മുതല്‍ പത്ത് ഗ്ലാസ് വരെ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. എവിടെ പോയാലും കൈയിലൊരു വെള്ളം കുപ്പി കരുതാന്‍ ഓര്‍ക്കണം. വെള്ളമടങ്ങിയ പവങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തുകയും ചെയ്യാം. 

വ്യായാമം - ശരീരം അനങ്ങിയുള്ള പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണം. ഇതിനായി ജിമ്മില്‍ പോകുകയും മാരത്തണ്‍ ഓടാന്‍ പോകുകയുമൊന്നും വേണമെന്നില്ല. ഉച്ചഭക്ഷണത്തിന് ശേഷം ഒരു ചെറിയ നടത്തം, ലിഫ്റ്റിന് പകരം സ്റ്റെപ്പ് ഉപയോഗിക്കുക, അല്ലെങ്കില്‍ യോഗ അങ്ങനെയെന്തുമാകാം. 

സംസ്‌കരിച്ച ഭക്ഷണങ്ങള്‍ വേണ്ട - സംസ്‌കരിച്ച ഭക്ഷണത്തില്‍ പഞ്ചസാരയും അനാരോഗ്യകരമായ കൊഴുപ്പും കൂടുതലായിരിക്കും എന്നകാര്യത്തില്‍ സംശയമില്ല. കഴിവതും പഴങ്ങള്‍, പച്ചക്കറികള്‍, മുഴുവന്‍ ധാന്യങ്ങള്‍ എന്നിവ കഴിക്കാന്‍ ശ്രദ്ധിക്കുക. എന്ത് കഴിക്കുമ്പോഴും ആസ്വദിച്ച് കഴിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം പാകം ചെയ്യുന്നതും കഴിക്കുന്നതുമെല്ലാം ആസ്വദിക്കണം. വിശക്കുന്നതിനും വയറ് നിറഞ്ഞതിനുമെല്ലാം ശരീരം തരുന്ന ലക്ഷണങ്ങള്‍ ശ്രദ്ധിക്കുകയും വേണം

സമ്മര്‍ദ്ദം നിയന്ത്രിക്കാം - സമ്മര്‍ദ്ദം ശരീരത്തെയും മനസ്സിനെയും ബാധിക്കും. അതുകൊണ്ട് സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാനുള്ള കാര്യങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. വ്യായമം, ഇഷ്ടമുള്ള ആളുകള്‍ക്കൊപ്പം സമയം ചിലവിടുന്നത്, ക്രിയേറ്റീവ് ആയിട്ടുള്ള കാര്യങ്ങള്‍ ചെയ്യുന്നതെല്ലാം സമ്മര്‍ദ്ദം ഒഴിവാക്കാന്‍ സഹായിക്കും. 

സൂര്യപ്രകാശം - ശരീരത്തില്‍ വിറ്റാമിന്‍ ഡി ഉത്പാദനത്തിന് സൂര്യപ്രകാശം നിര്‍ണായകമാണ്. എല്ലുകളുടെ ആരോഗ്യത്തിനും പ്രതിരോധശേഷിക്കുമെല്ലാം ഇത് അനിവാര്യമാണ്. സൂര്യപ്രകാശമേല്‍ക്കുന്നത് ഊര്‍ജ്ജം വര്‍ദ്ധിക്കാനും മൂഡി മെച്ചപ്പെടുത്താനും സഹായിക്കും.  

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com