ദിവസവും മധുരപാനീയങ്ങൾ കുടിക്കാറുണ്ടോ? സ്ത്രീകളിൽ കരൾ രോഗസാധ്യത കൂട്ടും 

ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾരോഗം വരാനുള്ള സാധ്യത 6.8 ശതമാനമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരളിലെ അർബുദമടക്കം പല കരൾ രോ​ഗങ്ങളും വരാൻ‌ സാധ്യത കൂടുതലാണെന്ന് പഠനം. ദിവസവുമുള്ള സോഫ്റ്റ് ഡ്രിങ്ക് ഉപയോ​ഗം, ഫ്രൂട്ട് ഡ്രിങ്ക് (പഴച്ചാറുകൾ ഇതിൽ ഉൾപ്പെടുന്നില്ല) ഉപയോഗം, കൃത്രിമ മധുരപാനീയങ്ങളുടെ ഉപയോഗം എന്നിവ പരിശോധിച്ചാണ് പഠനം നടത്തിയത്. പഠനത്തിൽ പങ്കെടുത്തവരെ 20 വർഷത്തോളം നിരീക്ഷിച്ചതിൽ നിന്നാണ് മധുരപാനീയങ്ങൾ കുടിക്കുന്നവർക്ക് കരൾ രോ​ഗ സാധ്യത കൂടുതലാണെന്ന് കണ്ടെത്തിയത്. 

ദിവസവും ഒന്നോ അതിലധികമോ മധുര പാനീയങ്ങൾ കുടിക്കുന്ന സ്ത്രീകൾക്ക് കരൾരോഗം വരാനുള്ള സാധ്യത 6.8 ശതമാനം ആണെന്ന് പഠനത്തിൽ കണ്ടെത്തി. ഇവരിൽ 85 ശതമാനം പേർക്ക് കരളിലെ അർബുദം വരാൻ സാധ്യത വളരെ കൂടുതലാണെന്നും 68 ശതമാനം പേർക്ക് ഗുരുതരമായ കരൾ രോഗം മൂലം മരണം സംഭവിക്കാമെന്നും പഠനത്തിൽ പറയുന്നു. ദിവസവും മധുരപാനീയങ്ങൾ കുടിക്കുന്നവരെ മാസത്തിലൊരിക്കൽ ഇവ കുടിക്കുന്നവരുമായി താരതമ്യം ചെയ്താണ് പഠനം നടത്തിയത്. 

ആർത്തവ വിരാമം സംഭവിച്ച 98,786 സ്ത്രീകളിൽ യുഎസിലെ ബ്രിഘാം ആൻഡ് വിമൻസ് ഹോസ്പിറ്റലിലെ ഗവേഷകരാണ് പഠനം നടത്തിയത്. മധുരപാനീയങ്ങളും ഗുരുതരമായ കരൾ രോഗങ്ങൾ മൂലമുള്ള മരണവും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ആദ്യ പഠനമാണിതെന്നാണ് ​ഗവേഷകർ അവകാശപ്പെടുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com