പഴം ഒരു മോയിസ്ച്ചറൈസർ പോലെ, മുടിക്കും ചർമ്മത്തിനും ഒരുപാട് മാറ്റമുണ്ടാക്കും; ​ഗുണങ്ങളേറെ  

കലോറിയും കൊഴുപ്പും കുറവായതിനാൽ പഴം കഴിച്ചാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും വേണ്ട
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ളുപ്പത്തിൽ ലഭ്യമാകുന്നതും ഒരുപാട് ആരോഗ്യഗുണങ്ങൾ ഉള്ളവയുമാണ് പഴം. പഴം കഴിക്കുന്നത് മുടിയുടെ വളർച്ചയെയും ചർമ്മത്തിൻറെ‌ ആരോ​ഗ്യത്തെയുമെല്ലാം സ്വാധീനിക്കും. കലോറിയും കൊഴുപ്പും കുറവായതിനാൽ പഴം കഴിച്ചാൽ ശരീരഭാരം കൂടുമെന്ന ടെൻഷനും വേണ്ട. 

പഴത്തിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയെല്ലാം മുടിക്കും ചർമ്മത്തിനും ഏറെ ഉപകാരമുള്ള ഘടകങ്ങളാണ്. മുടി ഭയങ്കര ഡ്രൈ ആണെന്നും പെട്ടെന്ന് പൊട്ടിപോകുന്നുമെന്നുമൊക്കെ പലരും പരാതി പറയാറുണ്ട്. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമാണ് പഴം. മുടി നല്ല ഭംഗിയായി മൃദുലമായും കരുത്തോടെയും കിടക്കാൻ പഴം കഴിക്കുന്നത് ശീലമാക്കാം. മുടിയിലും ചർമ്മത്തിലുമുള്ള ജലാംശം നിലനിർത്താൻ പഴത്തിൽ നിന്ന് ലഭിക്കുന്ന പൊട്ടാസ്യം സഹായിക്കും. ഇത് ഒരു മോയിസ്ച്ചറൈസർ പോലെയാണ് പ്രവർത്തിക്കുന്നത്.

ദഹനപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തിയും ആരോഗ്യകരമായ രീതിയിൽ ശരീരവണ്ണം ക്രമീകരിച്ചുമെല്ലാം പഴം പല പോസിറ്റീവായ മാറ്റങ്ങളും ശരീരത്തിന് സമ്മാനിക്കും. ഉത്കണ്ഠ, തളർച്ച, മടി തുടങ്ങി. പ്രശ്നങ്ങളെ ചെറുക്കാനും പഴം കഴിക്കാവുന്നതാണ്. അസ്വസ്ഥമായ മനസ്സിനെ ഞൊടിയിടയിൽ സന്തോഷിപ്പിക്കാ‌നും പഴം കഴിക്കുന്നത് നല്ലതാണെന്നാണ് പറയുന്നത്. സന്തോഷവും ഉന്മേഷവും കൂട്ടുമെന്നതുകൊണ്ടാണിത്. എല്ലുകളുടെ ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർധിപ്പിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനുമെല്ലാം പഴം നല്ലതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com