പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

സോഡിയം വില്ലനാണ്, ഉപ്പ് കുറയ്ക്കണം; അധികമായാൽ ഹൃദ്രോഗവും പക്ഷാഘാതവും

സോഡിയത്തിന്റെ അമിതമായ ഉപയോ​ഗമാണ് ആഗോളതലത്തിൽ മരണത്തിനും രോഗങ്ങൾക്കുമുള്ള പ്രധാനകാരണങ്ങളിലൊന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോർട്ട്

രീരത്തിന് അവശ്യംവേണ്ട പോഷകങ്ങളിലൊന്നാണ് സോഡിയമെങ്കിലും അമിതമായാൽ ഇത് ഹൃദ്രോഗം, പക്ഷാഘാതം, അകാലമരണം തുടങ്ങിയ സാധ്യതകൾ കൂട്ടും. സോഡിയത്തിന്റെ അമിതമായ ഉപയോ​ഗമാണ് ആഗോളതലത്തിൽ മരണത്തിനും രോഗങ്ങൾക്കുമുള്ള പ്രധാനകാരണങ്ങളിലൊന്നെന്നാണ് ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ റിപ്പോർട്ട്. സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ചാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഉപ്പിൽ സോഡിയം ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ളതിനാൽ ഉപ്പിന്റെ അളവ് കുറയ്ക്കുന്നത് ശരീരത്തിന് നല്ലതാണ്. ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദം കൂട്ടുകയും അതുവഴി ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യും. ദിവസസേനയുള്ള ഉള്ള സോഡിയം ഉപയോഗം 2,300 മിഗ്രാമിൽ കുറവോ അല്ലെങ്കിൽ ഒരു ടീ സ്പൂണോ ആയി ക്രമീകരിക്കാൻ ശ്രദ്ധിക്കണം. 

എന്താണ് ഡാഷ് ഡയറ്റ് ?

ഉപ്പിന്റെ ഉപയോഗം കുറയ്ക്കാനുള്ള മികച്ച മാർഗങ്ങളിലൊന്നാണ് ഈ ഡയറ്റ്. ഉയർന്ന രക്തസമ്മർദം ഉളളവർക്ക് ഇത് രക്തസമ്മർദം കുറയ്ക്കാൻ സഹായിക്കും. സോഡിയം കുറവും മഗ്നീഷ്യം പൊട്ടാസ്യം എന്നവ കൂടുതലുമുള്ള ഭക്ഷണരീതിയാണിത്. ധാരാളം പഴങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്. കൊഴുപ്പ് കുറഞ്ഞ പാലാണ് ഈ ഡയറ്റിൽ ഉപയോ​ഗിക്കുന്നത്. വെണ്ണ, നെയ്യ് തുടങ്ങിയ പൂരിത കൊഴുപ്പുകളുടെ അളവും കുറവായിരിക്കും.

ഉപ്പ് കുറയ്ക്കാൻ ചില വഴികൾ

പ്രോസസ് ചെയ്തതും കാനിൽ വാങ്ങാൻ ലഭിക്കുന്നതുമായ ഭക്ഷണവും അനാരോഗ്യകരമായ ജങ്ക്ഫുഡും ഒഴിവാക്കാം. ഉരുളക്കിഴങ്ങ് ചിപ്സ്, ഫ്രഞ്ച് ഫ്രൈസ്, ക്രാക്കേഴ്സ്, ബർഗർ, പിസ തുടങ്ങിയ ഉപ്പുകൂടിയ സ്നാക്ക്സും ഒഴിവാക്കണം. ഇതിന് പകരം ഫ്രഷ് പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളുമൊക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. 

സോഡിയം കൂടുതലടങ്ങിയ പാക്കേജേഡ് ഫുഡും പ്രീകുക്ക് ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കാം. പാക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അവയിലെ സോഡിയം കണ്ടന്റ് എത്ര എന്നറിയാൻ ന്യൂട്രീഷൻ ലേബൽ വായിച്ചു നോക്കണം. സോഡിയം കുറവാണെന്ന് ഉറപ്പാക്കിമാത്രമേ വാങ്ങാവൂ. 

സാലഡ് ഡ്രസിങ്ങ്, കെച്ചപ്പ് എന്നിവയോടും നോ പറയാം.  ഊൺ മേശയിൽ നിന്ന് ഉപ്പും ഉപ്പ് കൂടുതലടങ്ങിയ സോസുകളും മാറ്റുന്നതും സഹായിക്കും. പാചകം ചെയ്യുമ്പോൾ ഉപ്പിനു പകരം രുചി കൂട്ടാൻ സുഗന്ധവ്യഞ്ജനങ്ങൾ, വെളുത്തുള്ളി മുതലായവ ചേർക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com