ഫോൺ അടുത്തില്ലെങ്കിൽ ഉറക്കം വരില്ലേ? ഒരിക്കലും ഉണരാത്ത ഉറക്കമാകരുത്; മുന്നറിയിപ്പുമായി ആപ്പിൾ 

ഫോൺ കൈയിൽ പിടിച്ചോ കിടക്കുന്നതിന് സമീപത്തായി ചാർജ്ജിങ്ങിനിട്ടോ ഉറങ്ങരുതെന്ന മുന്നറിയിപ്പ് പുറത്തിറക്കി ആപ്പിൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലാറം അടിക്കുന്നത് കേൾക്കണം, ആരെങ്കിലും അത്യാവശ്യത്തിന് വിളിച്ചാൻ അറിയണ്ടേ... ഉറങ്ങുമ്പോൾ ഫോൺ തലയണത്താഴെയും കൈയെത്തും ദൂരത്തുമൊക്കെ വയ്ക്കുന്നതിന് ഇങ്ങനെ പല കാരണങ്ങൾ നിരത്താറുണ്ട്. ഈ ശീലം ഒരുപാട് അപകടങ്ങൾ വിളിച്ചുവരുത്തുമെന്നറിഞ്ഞിട്ടും ഭാഗ്യപരീക്ഷണത്തിന് മുതിരുന്നവരാണ് ഏറെയും. ഇത് ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് കൊണ്ടെത്തിക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് ഐഫോൺ നിർമാതാക്കളായ ആപ്പിൾ. 

ഫോൺ കൈയിൽ പിടിച്ചോ കിടക്കുന്നതിന് സമീപത്തായി ചാർജ്ജിങ്ങിനിട്ടോ ഉറങ്ങരുതെന്ന വ്യക്തമായ മുന്നറിയിപ്പ് പുറത്തിറക്കിയിരിക്കുകയാണ് ആപ്പിൾ. ആപ്പിളിന്റെ ഓൺലൈൻ ഉപയോക്തൃ നിർദേശങ്ങൾക്കൊപ്പവും ഇത് ചേർത്തിട്ടുണ്ട്. നിങ്ങളുടെ ഐ ഫോൺ നല്ല വായുസഞ്ചാരം ഉള്ള സ്ഥലത്ത് മേളയിലോ മറ്റേതെങ്കിലും കട്ടിയുള്ള പ്രതലത്തിൽ വച്ച് വേണം ചാർജ്ജ് ചെയ്യാനെന്നും നിർദേശത്തിൽ പറയുന്നു. സോഫ, കട്ടിൽ പോലെ മൃദുലമായ പ്രതലങ്ങളിൽ വച്ച് ഫോൺ ചാർജ്ജ് ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുമെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. 

ഫോൺ ചാർജ്ജ് ചെയ്യുമ്പോൾ ചൂട് പുറപ്പെടുവിക്കും. ഈ ചൂട് പുറന്തള്ളാനുള്ള സാഹചര്യം ഇല്ലാത്തപ്പോഴാണ് പൊള്ളലടക്കമുള്ള ദുരന്തങ്ങൾ സംഭവവിക്കുന്നത്. ഫോൺ തണയണത്താഴെ വയ്ക്കുന്നതാണ് ഏറ്റവും മോശം ശീലമായി കണക്കാക്കേണ്ടതെന്നാണ് കമ്പനി പറയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com