ഗോതമ്പ് അലര്‍ജി നിസാരമല്ല, അനാഫൈലാക്‌സിസ് അപകടകരമായ അവസ്ഥ; ലക്ഷണങ്ങള്‍ അറിയാം

ഗോതമ്പിനോട് അലര്‍ജി ഉള്ളവര്‍ ഗോതമ്പടങ്ങിയ എന്ത് ഭക്ഷണം കഴിച്ചാലും ശരീരം അതിനെതിരെ പ്രതികരിക്കും. ചിലരാകട്ടെ ഗോതമ്പ് ശ്വസിച്ചാല്‍ പോലും ബുദ്ധിമുട്ടുള്ളവരാണ്
പ്രതീകാത്മീക ചിത്രം
പ്രതീകാത്മീക ചിത്രം


ക്ഷണത്തിനും അലര്‍ജി ഉണ്ടോ? പൊറോട്ട കഴിച്ച് ഗുരുതരാവസ്ഥയിലായതിന് പിന്നാലെ 16കാരി മരിച്ച വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായ നയന്‍മരിയ സിജു ആണ് മൈദ, ഗോതമ്പ് എന്നിവയോടുള്ള അലര്‍ജി മൂലം ഇന്നലെ മരിച്ചത്. ഇതിനുപിന്നാലെയാണ് ഇത്തരം അലര്‍ജികളെക്കുറിച്ച് പലരും ചര്‍ച്ച ചെയ്തുതുടങ്ങിയതുതന്നെ. 

ഗോതമ്പിനോട് അലര്‍ജി ഉള്ളവര്‍ ഗോതമ്പടങ്ങിയ എന്ത് ഭക്ഷണം കഴിച്ചാലും ശരീരം അതിനെതിരെ പ്രതികരിക്കും. ചിലരാകട്ടെ ഗോതമ്പ് ശ്വസിച്ചാല്‍ പോലും ബുദ്ധിമുട്ടുള്ളവരാണ്. ഗോതമ്പ് അലര്‍ജി ഉള്ളവരാണെങ്കില്‍ ഇത്തരം ഭക്ഷണം കഴിച്ച് മിനിറ്റുകള്‍ക്കോ ഏറിയാല്‍ മണിക്കൂറുകള്‍ക്കോ ഉള്ളില്‍ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങും. 

ലക്ഷണങ്ങള്‍ 

വായിലും തൊണ്ടയിലും വീക്കം, ചൊറിച്ചില്‍ അല്ലെങ്കില്‍ അസ്വസ്ഥത. 
ചര്‍മ്മത്തില്‍ വീക്കം, ചൊറിച്ചില്‍, ചുണങ്ങ് പോലത്തെ പാടുകള്‍ 
മൂക്കടപ്പ്
തലവേദന
ശ്വസിക്കാനുള്ള ബുദ്ധിമുട്ട്
മലബന്ധം, ഓക്കാനം, ഛര്‍ദ്ദി
വയറിളക്കം

അനാഫൈലാക്‌സിസ്

ചില ആളുകളില്‍ ഈ ലക്ഷണങ്ങള്‍ക്ക് പുറമേ അനാഫൈലാക്‌സിസ് എന്ന അപകടകരമായ ഒരു അവസ്ഥ ഉണ്ടാകും. വെളുത്ത രക്താണുക്കളില്‍ നിന്ന് കോശജ്വലനകാരകങ്ങളായ രാസപദാര്‍ഥങ്ങള്‍ ഉത്പാദിപ്പിക്കപെടുന്നതാണ് അനാഫൈലക്‌സിസ്‌നു കാരണം. ഈ സാഹചര്യത്തില്‍ ഉടനടി വൈദ്യ സഹായം തേടണം. തൊണ്ടയില്‍ മുറുക്കം, നെഞ്ചില്‍ മുറുക്കവും വേദനയും, ശ്വാസതടസ്സം, വിഴുങ്ങാന്‍ ബുദ്ധിമുട്ട്, ചര്‍മ്മത്തിന്റെ നിറം ഇളം നീലയാകുക, തലകറക്കം, എന്നിവയാണ് അനാഫൈലക്‌സി എന്ന അവസ്ഥയുടെ ലക്ഷണങ്ങള്‍. 

ഭക്ഷണം അറിഞ്ഞ് കഴിക്കാം

ചര്‍മ്മവും രക്തവും പരിശോധിച്ചാണ് ഏതെങ്കുലും ഭക്ഷണത്തോട് അലര്‍ജി ഉണ്ടോ എന്ന് കണ്ടെത്തുന്നത്. വിദഗ്ധരുടെ നിരീക്ഷണത്തില്‍ അലര്‍ജി ഉണ്ടാക്കാന്‍ സാധ്യതയുള്ള ഭക്ഷണങ്ങള്‍ ചെറിയ അളവില്‍ കഴിച്ചുനോക്കിയും ഇത് സ്ഥിരീകരിക്കാറുണ്ട്. ഗോതമ്പിനോട് അലര്‍ജിയുള്ളവര്‍ കഴിക്കുന്ന ഭക്ഷണത്തില്‍ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന് പരിശോധിച്ച് ഉറപ്പിച്ചശേഷം വേണം കഴിക്കാന്‍. ജെലാറ്റിനൈസ്ഡ് സ്റ്റാര്‍ച്ച്, ഗ്ലൂട്ടന്‍, ഹൈഡ്രോലൈസ്ഡ് വെജിറ്റബിള്‍ പ്രോട്ടീന്‍, നാച്ച്വറല്‍ ഫ്‌ളേവറിംങ്, അന്നജം, വെജിറ്റബിള്‍ ഗം എന്നിവ ചേരുവകളില്‍ ഉള്‍പ്പെട്ട ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com