ട്രെഡ്മില്ലില്‍ നടക്കാറുണ്ടോ? ഓടാറുണ്ടോ? ; ഇക്കാര്യങ്ങള്‍ തീര്‍ച്ചായായും അറിഞ്ഞിരിക്കണം 

ട്രെഡ്മില്‍ എന്ന് കേള്‍ക്കുമ്പോഴേ ചാടിക്കയറുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

വ്യായാമം എന്ന് കേള്‍ക്കുമ്പോള്‍ ട്രെഡ്മില്ലില്‍ നടക്കുന്നതും ഓടുന്നതുമൊക്കെയായിരിക്കും ആദ്യം മനസ്സില്‍ തെളിയുന്നത്. കലോറി കത്തിച്ചുകളായാന്‍ സഹായിക്കുന്ന ഈ വ്യായാമരീതി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഇനി പുറത്തുപോയി വ്യായാമം ചെയ്യാനും ജിമ്മില്‍ പോകാനുമൊക്കെ മടിയുള്ളവരാണെങ്കില്‍ ഒരു ട്രെഡ്മില്‍ വീട്ടില്‍ വാങ്ങി വച്ചാല്‍ പോലും വര്‍ക്കൗട്ട് മുടങ്ങാതിരിക്കും എന്ന പ്രയോജനവുമുണ്ട്. പക്ഷെ ട്രെഡ്മില്‍ എന്ന് കേള്‍ക്കുമ്പോഴേ ചാടിക്കയറുന്നതിന് മുമ്പ് നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. 

ട്രെഡ്മില്ലില്‍ നടക്കുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജ്ജപ്രവാഹം എതിര്‍ദിശയിലായിരിക്കും. അതുകൊണ്ടുന്നെ മുട്ടുകളുടെ കാര്യത്തില്‍ അധിക ശ്രദ്ധ നല്‍കണം. റോഡിലോ ഗ്രൗണ്ടിലോ ഒക്കെ നടക്കുമ്പോള്‍ നമ്മുടെ ശരീരത്തില്‍ നിന്ന് നടക്കുന്ന ട്രാക്കിലേക്കാണ് ഉര്‍ജ്ജം പ്രവഹിക്കുന്നത്. എന്നാല്‍ ട്രെഡിമില്ലില്‍ നടക്കുമ്പോള്‍ മെഷിനില്‍ നിന്ന് നമ്മളിലേക്കാണ് ഊര്‍ജ്ജപ്രവാഹം നടക്കുക. പ്രായമായ ആളുകളുടെ കാല്‍മുട്ടിലെ തരുണാസ്ഥി വളരെ ദുര്‍ബലമായതിനാല്‍ ട്രെഡ്മില്ലില്‍ നടക്കുമ്പോള്‍ തരുണാസ്ഥിക്ക് ആഘാതമുണ്ടാകുനുള്ള സാധ്യത കൂടുതലാണ്. ഇതുമൂലം മുട്ടിന് വേദനയും വീക്കവുമൊക്കെ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് പ്രായമായവര്‍ക്ക് പ്രത്യേകിച്ച് മുട്ടിന് എന്തെങ്കിലും പരിക്കേറ്റിട്ടുള്ളവര്‍ക്ക് ട്രെഡ്മില്ലിലെ വ്യായാമം അത്ര നല്ലതല്ല. 

യഥാര്‍ത്ഥത്തില്‍ ട്രെഡ്മില്‍ വേഗത്തിലുള്ള നടത്തത്തിനായി ക്രമീകരിച്ചിരിക്കുന്നതാണ്. എന്നാല്‍ പലരും ഇത് കാര്യമാക്കാതെ ട്രെഡ്മില്ലില്‍ ഓടാറുണ്ട്. ട്രെഡിമില്ലില്‍ കയറിയാല്‍ ഉടനെ ഓടാന്‍ തുടങ്ങരുത്. അല്‍പനേരം നടന്നിട്ടുവേണം പതിയേ ഓട്ടത്തിലേക്ക് കടക്കാന്‍. ഓടുമ്പോള്‍ കാല്‍വിരലുകളിലേക്കാണ് ശരീരഭാരം മുഴുവന്‍ വരുന്നത്. അതേസമയം നടക്കുമ്പോള്‍ ഉപ്പൂറ്റി മുതല്‍ തള്ളവിരല്‍ വരെ ഭാരത്തെ താങ്ങും. അതുകൊണ്ടാണ് നടത്തമാണ് ഓട്ടത്തേക്കാള്‍ നല്ലതെന്ന് പറയുന്നത്. ട്രെഡ്മില്‍ ഉപയോഗിക്കുമ്പോള്‍ വേഗത ക്രമീകരിക്കുന്നതിലും ശ്രദ്ധ വേണം. കുറഞ്ഞ വേഗതയില്‍ നടന്നുതുടങ്ങിയതിനുശേഷം ക്രമേണ വേഗത കൂട്ടാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com