ശരീരഭാരം കൂട്ടണോ? ഓട്ട്‌സ്-പഴം സ്മൂതി പരീക്ഷിക്കൂ  

ശരീരഭാരത്തിനായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സിംപിള്‍ റെസിപ്പിയാണ് ഓട്ട്‌സ്-പഴം സ്മൂതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ല്ല ആരോഗ്യത്തിന് ശരിയായ ശരീരഭാരം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അമിതഭാരം പോലെതന്നെ ഭാരക്കുറവും ശ്രദ്ധ വേണ്ട കാര്യം തന്നെയാണ്. ശരീരഭാരം കുറയ്ക്കുന്നത് പോലെതന്നെ കൂട്ടുന്നതും ശ്രമകരമായ കാര്യം തന്നെയാണ്. അതുകൊണ്ട് കലോറി നിറഞ്ഞ ഭക്ഷണം കഴിച്ച് ശരീരഭാരം കൂട്ടാന്‍ പരിശ്രമിക്കാം. പോഷകങ്ങള്‍ നിറഞ്ഞ സമീകൃത ആഹാരക്രമം പിന്‍തുടരാനാണ് വിദഗ്ധരടക്കം നിര്‍ദേശിക്കുന്നത്. 

മൂന്ന് നേരം സാധാരണപോലെ ഭക്ഷണം കഴിക്കുന്നതിനൊപ്പം മൂന്ന് തവണയെങ്കിലും ലഘുഭക്ഷണം പതിവാക്കണം. കൃത്യമായ ഇടവേളകളില്‍ ഭക്ഷണം കഴിച്ചാല്‍ മാത്രമേ ദഹനവും ഉറപ്പാക്കാന്‍ കഴിയൂ. ശരീരഭാരത്തിനായി വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു സിംപിള്‍ റെസിപ്പിയാണ് ഓട്ട്‌സ്-പഴം സ്മൂതി. 

തയ്യാറാക്കുന്ന വിധം

ഒരു കപ്പ് ഓട്ട്‌സ്
2 പഴം
ഒന്നര കപ്പ് ഫുള്‍ ക്രീം പാല്‍
3 ടേബിള്‍സ്പൂണ്‍ തേന്‍
രണ്ട് ടോബിള്‍സ്പൂണ്‍ പീനട്ട് ബട്ടര്‍. 

ഓട്‌സ്, പഴം, പീനട്ട് ബട്ടര്‍, തേന്‍, പാല്‍ എന്നിവ ചേര്‍ത്ത് മിക്‌സിയില്‍ അരച്ചെടുത്തശേഷം ഐസ് ചേര്‍ത്ത് കുടിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com