എട്ട് മണിക്ക് മുൻപ് പ്രഭാതഭക്ഷണം, രാത്രി ഏഴിന് മുൻപ് അത്താഴം;  പ്രമേഹ സാധ്യത കുറയ്ക്കാം

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇൻസുലിൻ തോതിനെയും ബാധിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


രാവിലെ എട്ട് മണിക്ക് മുൻപ് പ്രഭാതഭക്ഷണവും രാത്രി ഏഴിന് മുൻപ് അത്താഴവും കഴിക്കുന്നത് ടൈപ്പ് 2 പ്രമേഹ സാധ്യത കുറയ്ക്കുമെന്ന് പഠനം. എന്ത് കഴിക്കുന്നു എന്നതുപോലെ തന്നെ എപ്പോൾ കഴിക്കുന്നു എന്നതും പ്രമേഹം അകറ്റിനിർത്താൻ‌ നിർണായകമാണെന്ന് ഗവേഷകർ പറഞ്ഞു. രാവിലെ ഒൻപത് മണിക്ക് ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നവർക്ക് എട്ട് മണിക്ക് മുൻപ് കഴിക്കുന്നവരെ അപേക്ഷിച്ച് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 59 ശതമാനം അധികമാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 

ഒരു ലക്ഷത്തിലധികം ആളുകളെ ഏഴ് വർഷത്തോളം നിരീക്ഷിച്ചാണ് പഠനം നടത്തിയത്. രാത്രി പത്ത് മണിക്ക് ശേഷം അത്താഴം കഴിക്കുന്നതും ടൈപ്പ് 2 പ്രമേഹ സാധ്യത വർധിപ്പിക്കാമെന്ന് പഠനത്തിൽ പറയുന്നു. ഫ്രാൻസിലെ ഐഎസ്ഗ്ലോബലിലെയും ഇൻസേമിലെയും ഗവേഷകർ ചേർന്നാണ് പഠനം നടത്തിയത്. 

പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ഗ്ലൂക്കോസ്, ലിപിഡ് തോതിനെയും ഇൻസുലിൻ തോതിനെയും ബാധിക്കുമെന്ന് ​ഗവേഷകർ. ഒറ്റയടിക്ക് ഭക്ഷണം കഴിക്കാതെ ഇടവേളകളെടുത്ത് ചെറിയ അളവിൽ കഴിക്കുന്നത് പ്രമേഹസാധ്യത കുറയ്ക്കുമെന്നും അവർ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com