ഹൃദയാരോഗ്യത്തിന് ദിവസവുമുള്ള വ്യായാമം നല്ലതാണ്; പക്ഷെ ഈ 10 കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഹൃദയ പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനുമൊക്കെ പതിവായുള്ള വ്യായാമശീലം സഹായിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോഗ്യത്തിനുവേണ്ടി മുടങ്ങാതെ ചെയ്യേണ്ട ഒന്നാണ് വ്യായാമം എന്ന് എല്ലാവര്‍ക്കുമറിയാം. എന്നും വ്യായാമം ചെയ്യുന്നതുകൊണ്ട് ശരീരത്തിന് ലഭിക്കുന്ന പ്രയോജനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ഹൃദയത്തിന്റെ ആരോഗ്യം. ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഹൃദയമിടിപ്പ് വര്‍ദ്ധിക്കുകയും രക്തം വേഗത്തില്‍ പമ്പ് ചെയ്യുകയും ചെയ്യും. ഇത് ഹൃദയത്തെ ശക്തിപ്പെടുത്താനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കും. ഹൃദയ പേശികളുടെ കരുത്ത് വര്‍ദ്ധിപ്പിക്കാനും കൊളസ്‌ട്രോള്‍ നില മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനുമൊക്കെ പതിവായുള്ള വ്യായാമശീലം സഹായിക്കും. എന്നാല്‍ ശരിയായ രീതിയില്‍ വ്യായാമം ചെയ്യാന്‍ പലര്‍ക്കും കഴിയണമെന്നില്ല. 

♦ ഏത് രീതിയിലുള്ള വ്യായാമം ചെയ്താലും തുടക്കത്തില്‍ ഒന്നും അമിതമായി ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കണം. കാര്‍ഡിയോ അടിസ്ഥാനമാക്കിയുള്ള വര്‍ക്കൗട്ടുകള്‍ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട അടിസ്ഥാന കാര്യമാണിത്. ദിവസവും 10-15 മിനിറ്റ് വീതം നടക്കുന്നതിലൂടെയാകാം തുടക്കം. 

♦ ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനുള്ള മികച്ച മാര്‍ഗ്ഗമാണ് ഇടവിട്ടുള്ള വ്യായാമരീതി. അമിതാധ്വാനം വേണ്ട വ്യായാമങ്ങള്‍ ഇടവിട്ട് ചെയ്യുന്നതാണ് ഈ രീതി. ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിനും ശരീരഭാരം കുറയാനുമൊക്കെ നല്ലതാണ്. 

♦ കാര്‍ഡിയോ വ്യാമങ്ങള്‍ പ്രധാനമാണെന്നതിനൊപ്പം തന്നെ ആവശ്യമാണ് റെസിസ്റ്റന്‍സ് ട്രെയിനിങ്ങും. ഇത് നിങ്ങളുടെ ഹൃദയപേശികളെ ശക്തിപ്പെടുത്തും. ഒപ്പം രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും പ്രമേഹം പോലുള്ള മറ്റ് രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും കഴുയും. 

♦ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ മറക്കരുതാത്ത ഒരു കാര്യമാണ് വെള്ളം കുടിക്കണം എന്നത്. ശരീരത്തില്‍ ജലാംശം ഉണ്ടെങ്കിലേ ഹൃദയം, കരള്‍, തലച്ചോര്‍ എന്നിവയടക്കമുള്ള ആന്തരികാവയവങ്ങളുടെ താപനില ക്രമീകരിക്കാന്‍ ശരീരത്തിനാകൂ. 

♦ സ്ഥിരത വളരെ പ്രധാനമാണ്. സാവധാനത്തില്‍ തുടങ്ങി ആഴ്ച്ചയില്‍ മൂന്ന് ദിവസം 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം. ഒരാഴ്ച്ച പൂര്‍ണ്ണമായും വ്യായാമം ഒഴിവാക്കി മുന്നോട്ടുപോകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. 

♦ നിങ്ങളുടെ ഫിറ്റ്‌നസ് നില മനസ്സിലാക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം സ്ഥിരമായി ഹൃദയമിടിപ്പ് നിരീക്ഷിക്കുക എന്നതാണ്. ഉചിതമായ തീവ്രതയില്‍ വ്യായാമം ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇത് സഹായിക്കും. 

♦ സ്ഥിരമായി ഒരേ കാര്‍ഡിയോ വര്‍ക്കൗട്ട് തന്നെ തുടര്‍ന്നുപോരുന്നതിന് പകരം വ്യത്യസ്തമായവ കണ്ടുപിടിക്കണം. സൈക്കിള്‍ ചവിട്ടുന്നതും നൃത്തം ചെയ്യുന്നതും നീന്തലുമെല്ലാം ഇത്തരത്തില്‍ ചെയ്യാവുന്ന വ്യായാമങ്ങളാണ്. 

♦ വര്‍ക്കൗട്ടിന് മുമ്പും ശേഷവും മറക്കാതെ ചെയ്യേണ്ട ഒരു കാര്യമാണ് സ്‌ട്രെച്ചിങ്. ഇത് വ്യായാമത്തിനിടെ സംഭവിക്കുന്ന പരിക്കുകള്‍ ഒഴിവാക്കാനും നിങ്ങളെ കുടുതല്‍ ഫ്‌ളെക്‌സിബിള്‍ ആക്കാനും സഹായിക്കും. 

♦ സ്ഥിരമായി വ്യായാമം ചെയ്യുന്നവര്‍ എന്നും നന്നായി ഉറങ്ങാനും ശ്രദ്ധിക്കണം. ഉറക്കക്കുറവ് മൂലം ക്ഷീണം അനുഭവപ്പെട്ടേക്കാം, ഇതുമൂലം വ്യായാമം ശരിയായി ചെയ്യാന്‍ കഴിയാതെയും വരും. 

♦ ആരോഗ്യകരമായ കൊഴുപ്പുകള്‍, പ്രോട്ടീനുകള്‍, സങ്കീര്‍ണ്ണമായ കാര്‍ബോഹൈഡ്രേറ്റുകള്‍ എന്നിവ ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ കഴിക്കണം. സമീകൃതാഹാരം ഹൃദയ സംബന്ധമായ ആരോഗ്യത്തിന് പ്രധാനമാണ്. മധുരപാനീയങ്ങളും മദ്യവും അമിതമായ അളവില്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com