പഴവും പച്ചക്കറിയുമൊക്കെ പോർഷൻ സൈസ് നോക്കണോ? എങ്ങനെ അളക്കും?, അറിയാം

പഴങ്ങളും പച്ചക്കറികളുമൊക്കെ പല രൂപത്തിലും വലുപ്പത്തിലുമായതുകൊണ്ട് ഇതിന്റെ അളവ് ആരും കാര്യമാക്കാറില്ല. എന്നാല്‍, ദിവസവും ആവശ്യമായ അളവിലാണ് ഇവ ശരീരത്തിലെത്തുന്നതെന്ന് ഉറപ്പാക്കാന്‍ എളുപ്പവഴി ഉണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീകൃത ആഹാരം എന്ന് കേള്‍ക്കുമ്പോള്‍ പഴങ്ങളും പച്ചക്കറികളുമൊക്കെ ചേര്‍ന്ന ഡയറ്റ് തന്നെയാണ് എല്ലാവര്‍ക്കും ഓര്‍മ്മവരിക. ഇവയില്‍ ശരീരത്തിന് ആവശ്യമായ മൈക്രോന്യൂട്രിയന്റുകളും നാരുകളുമൊക്കെ അടങ്ങിയിട്ടുണ്ട്. പക്ഷെ, ഇതൊക്കെ കഴിക്കുമ്പോള്‍ എത്ര അളവില്‍ കഴിക്കണമെന്ന് ചിന്തിച്ച് ആശങ്കപ്പെട്ടിട്ടുണ്ടോ? പഴങ്ങളും പച്ചക്കറികളുമൊക്കെ പല രൂപത്തിലും വലുപ്പത്തിലുമായതുകൊണ്ട് ഇതിന്റെ അളവ് ആരും കാര്യമാക്കാറില്ല. എന്നാല്‍ ദിവസവും ആവശ്യമായ അളവിലാണ് ഇവ ശരീരത്തിലെത്തുന്നതെന്ന് ഉറപ്പാക്കാന്‍ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിന്റെ മാര്‍ഗനിര്‍ദേശം അനുസരിച്ച് ഒരു എളുപ്പവഴി ഉണ്ട്. 

എന്നും അഞ്ച് പോര്‍ഷന്‍ വീതം, എന്താണ് ഈ 'പോര്‍ഷന്‍'?

എല്ലാ ദിവസവും കുറഞ്ഞത് അഞ്ച് പോര്‍ഷന്‍ പഴങ്ങളും പച്ചക്കറികളും കഴിക്കണമെന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. അഞ്ച് പോര്‍ഷന്‍ എന്ന് പറയുമ്പോള്‍ ഇത് നമ്മള്‍ കഴിക്കുന്ന പഴവും പച്ചക്കറിയുമൊക്കെ അടിസ്ഥാനപ്പെടുത്തി മാറും. സ്‌ട്രോബെറി, കിവി, ലിച്ചി, പ്ലം, ചെറി, ആപ്രിക്കോട്ട് തുടങ്ങിയ ചെറിയ പഴങ്ങള്‍ക്ക് രണ്ടോ അതിലധികമോ എണ്ണമാണ് ഒരു പോര്‍ഷന്‍ എന്ന് കണക്കാക്കുന്നത്. 


പൈനാപ്പിളും തണ്ണിമത്തനും!

പഴം, ആപ്പിള്‍, ഓറഞ്ച് എന്നിവയാണെങ്കില്‍ ഇടത്തരം വലിപ്പമുള്ള ഒരെണ്ണം ഒരു പോര്‍ഷന് സമമാണ്. അതേസമയം, പപ്പായ, പൈനാപ്പിള്‍, തണ്ണിമത്തന്‍ തുടങ്ങിയ പഴങ്ങളെടുത്താല്‍ ഒരു പോര്‍ഷന്‍ കണക്കാക്കുന്നതില്‍ വ്യത്യാസമുണ്ട്. ഇവയില്‍ ഒരു കഷ്ണം പപ്പായയും തണ്ണിമത്തനുമൊക്കെ ഒരു പോര്‍ഷനായാണ് കരുതേണ്ടത്. അതേസമയം മാങ്ങയാണെങ്കില്‍ രണ്ട് കഷ്ണം ചേരുമ്പോഴാണ് ഒരു പോര്‍ഷനായി കണക്കാക്കുക. പൈനാപ്പിളിന്റെ ഒരു വലിയ കഷ്ണത്തെ ഒരു പോര്‍നായി കരുതാം. 

പച്ചക്കറികള്‍ക്കുമുണ്ട് കണക്ക്

പച്ചക്കറികള്‍ നോക്കുകയാണെങ്കില്‍ ബ്രോക്കോളിയുടെ രണ്ട് ഇതള്‍ ഒരു പോര്‍ഷനായാണ് കണക്കാക്കുന്നത്. പാകം ചെയ്ത ചീര പോലുള്ള ഇലക്കറികള്‍ നാല് ടേബിള്‍സ്പൂണ്‍ ആണ് ഒരു പോര്‍ഷന്‍. കാരറ്റ്, പയര്‍, ചോളം എന്നിവ മൂന്ന് ടേബിള്‍സ്പൂണ്‍ ചേരുമ്പോഴാണ് ഒരു പോര്‍ഷനാകുന്നത്. അതേസമയം കോളിഫ്‌ളവര്‍ പോലെയുള്ള വലിയ പച്ചക്കറികളാണെങ്കില്‍ എട്ട് ഇതളുകളാണ് ഒരു പോര്‍ഷന് സമമാകുന്നത്. 

സാലഡ് ദേ ഇങ്ങനെ!

വെള്ളരി, സെലറി, തക്കാളി എന്നിവ ചേര്‍ത്തുള്ള സാലഡ് ആണ് കഴിക്കുന്നതെങ്കില്‍ പോര്‍ഷന്‍ കണക്കാക്കാന്‍ മറ്റൊരു രീതിയുണ്ട്. ഒരു അഞ്ച് സെന്റിമീറ്റര്‍ നീളമുള്ള വെള്ളരി, മൂന്ന് സെലറി, ഒരു ഇടത്തരം തക്കാളി, ഏഴ് ചെറി ടൊമാറ്റോ എന്നിവ ചേരുമ്പോഴാണ് ഒരു പോര്‍ഷനാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com