കണ്ണിൽ നിന്ന് അൽഷിമേഴ്സ് സാധ്യത അറിയാം; റെറ്റിനൽ പരിശോധനയിൽ രോ​ഗം കണ്ടെത്താമെന്ന് പഠനം 

അൽഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ണ്ണിൽ നിന്നും അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്ന് ഗവേഷകർ. റെറ്റിനൽ പരിശോധനകളിലൂടെ അൽഷിമേഴ്സ് സാധ്യത നേരത്തേ കണ്ടെത്താമെന്നാണ് ആക്റ്റ ന്യൂറോപതോളജിക്ക എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്. ലോസ്ആഞ്ജലസിലെ സെഡാർസ് സിനായ് മെഡിക്കൽ സെന്ററിലുള്ള ​ഗവേഷകരാണ് പഠനം നടത്തിയത്. 

അൽഷിമേഴ്സ് ബാധിച്ച് മരിച്ച 86 പേരുടെ കണ്ണും തലച്ചോറിലെ കോശങ്ങളും പരിശോധിച്ചാണ് ​ഗവേഷകർ പഠനം നടത്തിയത്. സാധാരണ കോ​ഗ്നിറ്റീവ് ഫങ്ഷൻ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ ആദ്യകാല ലക്ഷണങ്ങൾ ഉള്ളവരുടെയും അൽഷിമേഴ്സിന്റെ അവസാനഘട്ടത്തിൽ ഉള്ളവരുടെയും സാമ്പിളുകൾ പരസ്പരം താരതമ്യം ചെയ്തായിരുന്നു പഠനം. കോ​ഗ്നിറ്റീവ് പ്രവർത്തനങ്ങൾ തകരാറിലായി തുടങ്ങുകയും അൽഷിമേഴ്സ് രോ​ഗമുള്ളവരുമാണെങ്കിൽ അവരുടെ റെറ്റിനയിൽ അമിലോയിഡ് ബീറ്റാ 42 എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന പ്രോട്ടീനിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇവരിൽ മൈക്രോഗ്ലിയ എന്ന അൽഷിമേഴ്സ് സാധ്യത വർധിപ്പിക്കുന്ന കോശങ്ങളും കൂടുതലാണെന്ന് കണ്ടെത്തി. 

അൽഷിമേഴ്സ് ലക്ഷണമായ മറവി അടക്കം കണ്ടുതുടങ്ങുന്നതിന് മുമ്പ് രോ​ഗം മസ്തിഷ്കത്തിൽ ആരംഭിച്ചിരിക്കും. ഇത് നേരത്തെതന്നെ ഡോക്ടർമാർക്ക് കണ്ടുപിടിക്കാനായാൽ മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കാനാകും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com