ഈ എട്ട് കാര്യങ്ങള്‍ ശീലമാക്കാം; സന്തോഷം ഉറപ്പ് 

ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ദൈനംദിന കാര്യഘങ്ങളില്‍ എളുപ്പം വരുത്താവുന്ന ചില ശീലങ്ങള്‍ അറിയാം...
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രോ ദിവസവും എങ്ങനെ ചിലവിടുന്നു എന്നത് മാനസികാരോഗ്യത്തില്‍ വലിയ പങ്കുവഹിക്കുന്നുണ്ടെന്നതില്‍ സംശയമില്ല. അടുക്കും ചിട്ടയുമില്ലാത്ത ജീവിതരീതികളും അനാരോഗ്യകരമായ ഭക്ഷണക്രമവുമെല്ലാം ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തെ ഒരുപോലെ ബാധിക്കും. ജീവിതനിലവാരം മെച്ചപ്പെടുത്താന്‍ ദൈനംദിന കാര്യഘങ്ങളില്‍ എളുപ്പം വരുത്താവുന്ന ചില ശീലങ്ങള്‍ അറിയാം...

♦ സന്തോഷം വര്‍ദ്ധിപ്പിക്കാന്‍ നന്ദി ശീലമാക്കാം. ഓരോ ദിവസത്തെയും വിലയിരുത്തി നന്ദി തോന്നുന്ന കാര്യങ്ങള്‍ കണ്ടെത്തുന്നത് ജീവിതത്തില്‍ നെഗറ്റീവ് കാര്യങ്ങള്‍ക്ക് പ്രാധാന്യം കുറച്ചുകൊണ്ട് പോസിറ്റീവ് കാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. ജീവിതത്തില്‍ സംഭവിക്കുന്ന നല്ലകാര്യങ്ങളെ തിരിച്ചറിയാനുള്ള ഒരു അവസരം ഇത് ഒരുക്കുകയും ചെയ്യും. 

♦ ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് നിങ്ങളെ അസ്വസ്ഥതപ്പെടുത്തുകയും ഉത്കണ്ഠ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഏഴ്-എട്ട് മണിക്കൂര്‍ രാത്രിയുറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. സ്ഥിരമായി ഉറങ്ങാനും എഴുന്നേല്‍ക്കാനും സമയക്രമം ചിട്ടപ്പെടുത്തുന്നതാണ് നല്ലത്. നന്നായി ഉറങ്ങുന്നത് ഉന്മേഷവും ഊര്‍ജ്ജസ്വലതയും വര്‍ദ്ധിപ്പിക്കും. 

♦ നിങ്ങളുടെ മാനസികാരോഗ്യത്തെ സ്വാഭാവികമായി മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഒന്നാണ് വ്യായാമം. ജിമ്മില്‍ പോകുന്നതും യോഗ ചെയ്യുന്നതും നടക്കുന്നതുമെല്ലാം ദിനചര്യയില്‍ ഉള്‍പ്പെടുത്തണം. 

♦ സാമൂഹിക ബന്ധങ്ങള്‍ സന്തോഷത്തിന് അത്യന്താപേക്ഷിതമാണ്. സുഹൃത്തുക്കളുമായും ബന്ധുക്കളുമായും പതിവായി ബന്ധപ്പെടുകയും അവരുമാൈയി നല്ല ബന്ധം നിലനിര്‍ത്താന്‍ ശ്രമിക്കുകയും വേണം. സമാന താത്പര്യങ്ങള്‍ ഉള്ള ആളുകളെ കണ്ടുമുട്ടുകയും അവരുമായി സമയം ചിലവിടുകയും ചെയ്യുന്നത് സന്തോഷം സമ്മാനിക്കും.

♦ ചെയ്യുന്ന കാര്യങ്ങള്‍ പൂര്‍ണ്ണമായും അറിഞ്ഞ് ആസ്വദിച്ച് ചെയ്യുന്നത് ചെറിയ കാര്യങ്ങളില്‍ പോലും സന്തോഷം കണ്ടെത്താന്‍ സഹായിക്കും. ഇതിനായി മെഡിറ്റേഷന്‍, യോഗ തുടങ്ങിയവ പരിശീലിക്കുന്നത് സഹായിക്കും. ഇത് ഏകാഗ്രത നിലനിര്‍ത്താന്‍ സഹായിക്കും. 

♦ ആരോഗ്യകരമായ ഭക്ഷണശീലം നിങ്ങളുടെ മാനസികാവസ്ഥയില്‍ കാര്യമായ മാറ്റമുണ്ടാക്കും. ധാരാളം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഞ്ചസാര കൂടിയ ഭക്ഷണവും സംസ്‌കരിച്ച ഭക്ഷണങ്ങളും തളര്‍ച്ചയും മടിയും കൂട്ടും. 

♦ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്തുന്നത് സന്തോഷം തരുന്നതാണെന്നതില്‍ സംശയമില്ല. വായനക്കും പാട്ട് കേള്‍ക്കാനുമൊക്കെ ദിവസവും കുറച്ചുസമയമെങ്കിലും മാറ്റിവയ്ക്കാം. ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുമ്പോള്‍ കൂടുതല്‍ സംതൃപ്തി അനുഭവപ്പെടും.

♦ എത്തിപ്പിടിക്കാന്‍ സാധിക്കുന്ന ലക്ഷ്യങ്ങള്‍ക്കായി പരിശ്രമിക്കുന്നത്
ജീവിതത്തില്‍ ദിശാബോധവും അര്‍ദ്ധവും നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെട്ട് നില്‍ക്കുന്നതും കൈവരിക്കാന്‍ സാധിക്കുന്നതുമാണെന്ന് ഉറപ്പാക്കുക. ചെറിയ ലക്ഷ്യങ്ങളാണെങ്കിലും അവ നേടിയെടുക്കുന്നത് നിങ്ങളുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com