പച്ചയ്ക്ക് കഴിക്കണോ, അതോ വേവിക്കണോ? പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍, അറിഞ്ഞിരിക്കാം 

പാചകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കുകയും ഹാര്‍ഡ് പ്രോട്ടീനുകളെ ഉടച്ച് സുഗമമായ ദഹനത്തിന് പര്യാപ്തമാക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ പ്രധാനമാണ്. പച്ചക്കറികളില്‍ പലതും പച്ചയോടെ കഴിക്കുന്നതാണ് ഏറ്റവും നല്ലതെന്നാണ് പലപ്പോഴും കേട്ടിട്ടുള്ളത്, എന്നാല്‍ ഇത് എല്ലാ പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തില്‍ ശരിയല്ല. പച്ചയ്ക്ക് കഴിക്കുന്നത് പോഷകങ്ങളെ അവയുടെ ഏറ്റവും കരുത്തുള്ള രൂപത്തില്‍ സ്വീകരിക്കാന്‍ സഹായിക്കും. വേവിക്കുമ്പോള്‍ ഇത് നഷ്ടപ്പെടാനും സാധ്യതയുണ്ട്. എന്നാല്‍, പാചകം ചെയ്യുന്നത് ബാക്ടീരിയയെ നശിപ്പിക്കുകയും ഹാര്‍ഡ് പ്രോട്ടീനുകളെ ഉടച്ച് സുഗമമായ ദഹനത്തിന് പര്യാപ്തമാക്കുകയും ചെയ്യും. 

തക്കാളി: തക്കാളിയില്‍ ലൈക്കോപീന്‍ അടങ്ങിയിട്ടുണ്ട്, വേവിക്കുമ്പോള്‍ അത് ശരിയായി ആഗിരണം ചെയ്യപ്പെടും. സാലഡും മറ്റും തയ്യാറാക്കുമ്പോള്‍ തക്കാളി പച്ചയ്ക്കാണ് ഉപയോഗിക്കുന്നത്. പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഇതിലെ വിറ്റാമിന്‍ സിയുടെ അളവ് കൂടുതലായിരിക്കും. അതേസമയം, രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുകയും എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ലൈക്കോപീന്‍ കൂടുതല്‍ ലഭിക്കുന്നത് വേവിച്ച് കഴിക്കുമ്പോഴാണ്. അതുകൊണ്ട് തക്കാളി വേവിച്ചോ പച്ചയ്‌ക്കോ കഴിക്കാവുന്നതാണ്. 

ഓറഞ്ച്, പച്ച, ചുവപ്പ് നിറത്തിലെ പച്ചക്കറികള്‍: കാരറ്റ്, കാപ്‌സിക്കം, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ ശരീരത്തില്‍ കൂടുതല്‍ ആന്റിഓക്‌സിഡന്റുകള്‍ പുറപ്പെടുവിക്കാന്‍ സഹായിക്കും. അതുകൊണ്ട് ഇവ വേവിച്ച് കഴിക്കുന്നതാണ് നല്ലത്. 

ചീര: ചീരയില്‍ ഓക്‌സാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് പോഷകങ്ങളുടെ ആഗിരണത്തെ തടസ്സപ്പെടുത്തും. ആവിയില്‍ വേവിക്കുകയോ വഴറ്റുകയോ ചെയ്യുമ്പോള്‍ ആസിഡ് നിര്‍വീര്യമാകുകയും കാല്‍സ്യം, ഇരുമ്പ്, ആന്റിഓക്‌സിഡന്റുകള്‍ എന്നീ അവശ്യപോഷകങ്ങളെ ആഗിരണം ചെയ്യാന്‍ ശരീരത്തെ അനുവദിക്കുകയും ചെയ്യും. 

അതേസമയം, സ്‌ട്രോബെറി, ഓറഞ്ച്, മുന്തിരി, കിവി പോലുള്ള പഴങ്ങളും കാബേജ്, ബ്രൊക്കോളി, വെള്ളരിക്ക തുടങ്ങിയ പച്ചക്കറികളും പച്ചയ്ക്ക് കഴിക്കുന്നതാണ് കൂടുതല്‍ ആരോഗ്യപ്രദം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com