എന്നും ബദാം കഴിക്കാമോ? നല്ല ശീലമെന്ന് വിദഗ്ധര്‍, ഗുണങ്ങളറിയാം

എല്ലാ ദിവസവും ബദാം കഴിക്കുന്നത് നല്ലതാണോ? എല്ലാ ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യകരമായ ശീലമാണെന്ന് വിദഗ്ധർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ധാരാളം ആരോഗ്യ ഗുണങ്ങളുള്ള ബദാം ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. വെള്ളത്തില്‍ കുതിര്‍ത്തും, ഷെയ്ക്കിനൊപ്പവും, സാലഡുകളില്‍ ചേര്‍ത്തുമൊക്കെ പലരും ബദാം കഴിക്കാറുമുണ്ട്. തലേന്ന് രാത്രി ബദാം വെള്ളത്തിലിട്ട് പിറ്റേന്ന് രാവിലെ അത് കഴിക്കുന്ന ശീലം തുടരുന്നവരാണ് ഏറെയും. ഇങ്ങനെ എല്ലാ ദിവസവും ബദാം കഴിക്കുന്നത് നല്ലതാണോ? അതെ എന്നാണ് പോഷകാഹാരവിദഗ്ധര്‍ പറയുന്നത്. എല്ലാ ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യകരമായ ശീലമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം. 

ബദാമില്‍ അടങ്ങിയിട്ടുള്ള മഗ്നീഷ്യം ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറയ്ക്കും. അതുപോലെതന്നെ ബദാം ട്രിപ്‌റ്റോഫാന്‍ എന്ന അമിനോ അസിഡിന്റെ മികച്ച ശ്രോതസ്സാണ്. ഇത് പഴത്തിനൊപ്പം ചേര്‍ത്ത് കഴിക്കുമ്പോഴാണ് ഏറ്റവും ഗുണപ്രദമെന്നാണ് ന്യൂട്രീഷണിസ്റ്റുകള്‍ പറയുന്നത്. പ്രത്യേകിച്ച വിഷാദം പോലുള്ള ബുദ്ധിമുട്ടുകള്‍ നേരിടുന്നവര്‍ക്ക് ഇത് നല്ലതാണ്. 

ബദാമില്‍ കാര്‍ബോഹൈഡ്രേറ്റിന്റെ അളവ് കുറവും ഫൈബറും പ്രോട്ടീനും കൂടുതലുമാണ്. അതുകൊണ്ടുതന്നെ വിശപ്പ് കുറയ്ക്കാന്‍ സഹായിക്കും അതുവഴി ശരീരഭാരം കുറയ്ക്കാനും. വിശപ്പുമായി ബന്ധപ്പെട്ടുണ്ടാകുന്ന രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇന്‍സുലിന്‍ നില ക്രമീകരിക്കാനും ബദാം സഹായിക്കും. ഷുഗര്‍ നില കുറഞ്ഞതായി തോന്നുമ്പോള്‍ ഒരുപിടി ബദാം കഴിക്കുന്നത് നല്ലതാണ്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com