തൊലി കളയണേ...; പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിന് മുമ്പ് ഇതൊന്ന് വായിച്ചിരിക്കാം 

പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കളയുന്നത് ലഭിക്കേണ്ട പോഷകങ്ങളെ നഷ്ടമാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഇക്കാര്യം എല്ലാത്തിലും ബാധകമാണോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഴങ്ങളും പച്ചക്കറികളും കഴിക്കണമെന്ന് ചെറുപ്പം മുതൽ കേട്ടുവളരുന്നവരാണ് നമ്മൾ. ആരോഗ്യകരവും പോഷകപ്രദവുമാണെന്നതാണ് ഈ ഉപദേശങ്ങൾക്ക് പിന്നിലെ കാരണം. ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ലെങ്കിലും ഇവ തൊലിയോടെ കഴിക്കണോ തൊലി കളഞ്ഞ് കഴിക്കണോ എന്നതിൽ അത്ര ഉറപ്പില്ല. പഴങ്ങളുടെയും പച്ചക്കറികളുടെയുമെല്ലാം തൊലിയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഇത് കളയുന്നത് ലഭിക്കേണ്ട പോഷകങ്ങളെ നഷ്ടമാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. എന്നാൽ, ഇക്കാര്യം എല്ലാത്തിലും ബാധകമാണോ? അല്ല എന്ന് തന്നെയാണ് ഉത്തരം. അത്തരത്തിൽ തൊലി കളഞ്ഞ് മാത്രം കളിക്കേണ്ടവ ഏതൊക്കെയാണെന്ന് അറിയാം...

എന്തുകൊണ്ട് തൊലി കളയണം?

കടയിൽ നിന്ന് വാങ്ങുന്ന പഴങ്ങളും പച്ചകറികളുമൊക്കെ തൊലി കളഞ്ഞ് ഉപയോഗിക്കുന്നതാണ് നമ്മുടെയെല്ലാം അടുക്കളകളിലെ പതിവ് കാഴ്ച്ച. ഇതിന്റെ പ്രധാന കാരണം വൃത്തി തന്നെയാണ്. പഴങ്ങളും പച്ചക്കറികളുമൊക്കെ കൃഷി ചെയ്യുമ്പോൾ ധാരാളം വിഷവസ്തുക്കളും കീടനാശിനികളുമെല്ലാം അവയുടെ തൊലിയിൽ അടിഞ്ഞുകൂടും. ഇത് കഴിക്കുന്ന ഭക്ഷണം ദോഷകരമായി മാറാനും അലർജി അടക്കമുള്ള പ്രശ്‌നങ്ങൾ സൃഷ്ടിക്കാനും കാരണമാകും. 

ചില പഴങ്ങളുടെയും പച്ചക്കറികളുടെയും തൊണ്ടിന് കട്ടി കൂടുതലായിരിക്കും. ഇത് രുചിയിൽ കാര്യമായി ബാധിക്കുകയും ചെയ്യും. ഇവയിൽ ചിലതിന്റെ തൊലികൾക്ക് കയ്പ്പ് കൂടുതലായതിനാൽ കഴിക്കുമ്പോൾ അനിഷ്ടം തോന്നാനും ഇടയുണ്ട്. തൊലി കളയണമെന്ന് പറയുന്നതിന്റെ മറ്റൊരു കാരണം ദഹനത്തെ സുഗമമാക്കാം എന്നതുകൊണ്ടാണ്. അതുകൊണ്ട് ദഹനക്കുറവ് പോലുള്ള ബുദ്ധിമുട്ടുകൾ ഉള്ളവർക്ക് തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. 

തൊലി കളഞ്ഞ് കഴിക്കേണ്ടവ

മാങ്ങ

മാങ്ങയുടെ തൊലിയിൽ നാരുകളും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ടെങ്കിലും ഇതിൽ ഹാനീകരമായ ഉറുഷിയോൾ എന്ന സംയുക്തവും ചെറിയ അളവിൽ ഉണ്ട്. അതുകൊണ്ട് മാങ്ങ എപ്പോഴും തൊലി കളഞ്ഞ് കഴിക്കുന്നതാണ് നല്ലത്. 

അവക്കാഡോ

അവക്കാഡോ ഒരുപാട് ഗുണങ്ങളുള്ള ഒരു പഴമായാണ് അറിയപ്പെടുന്നത്. ഇതിന്റെ ഗുണം പൂർണ്ണമായി ലഭിക്കണമെങ്കിൽ തൊലി കളഞ്ഞുവേണം കഴിക്കാൻ. അവക്കാഡോയുടെ തൊലി കട്ടിയുള്ളതാണ്, മാത്രമല്ല രുചി അത്രയങ്ങ് ഇഷ്ടപ്പെടാൻ സാധ്യതയുമില്ല. അതുകൊണ്ട് തൊലി കളഞ്ഞ് കഴിക്കുന്നത് തന്നെയാണ് ബെസ്റ്റ്. 

മധുരക്കിഴങ്ങ്

ഉറുളക്കിഴങ്ങിന്റെ തൊലി ആരോഗ്യത്തിന് നല്ലതാണെന്ന് പറയുമ്പോഴും മധുരക്കിഴങ്ങ് തൊലി കളഞ്ഞുവേണം കഴിക്കാൻ. കാരണം, ഇവ ദഹിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കഴിച്ചാൽ ഉദരസംബന്ധമായ ബുദ്ധിമുട്ടുകൾ ഉണ്ടാകുകയും ചെയ്യും. 

മത്തങ്ങ

മത്തങ്ങയുടെ തൊലി കഴവിക്കാമെങ്കിലും ഇത് വളരെ കട്ടിയേറിയതായതുകൊണ്ട് പാചകം ചെയ്യുമ്പോൾ വേകാൻ സമയമെടുക്കും. അതുകൊണ്ട് ഒന്നിച്ച് വേവിക്കുമ്പോൾ ഒന്നില്ലെങ്കിൽ തൊലി വേകാതിരിക്കുകയോ അല്ലെങ്കിൽ മാംസളമായ ഭാഗം അമിതമായി വെന്തുപോകുകയോ ചെയ്യും. 

നാരങ്ങയും ഓറഞ്ചും

കേക്ക് മുതൽ സലാഡ് വരെ പല വിഭവങ്ങൾ തയ്യാറാക്കുമ്പോഴും ഓറഞ്ചിന്റെയും നാരങ്ങയുടെയുമൊക്കെ തൊലി ചേർക്കാറുണ്ട്. എന്നാൽ ഇതിനപ്പുറം ഇവയുടെ തൊലി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കട്ടിയുളളതും പുളിയും കയ്പ്പും നിറഞ്ഞതായതിനാൽ പഴങ്ങളുടെ യഥാർത്ഥ രുചി ലഭിക്കാതിരിക്കാൻ മാത്രമേ തൊലി സഹായിക്കൂ. അതുമാത്രമല്ല, തൊലി കളിച്ചാൽ ദഹിക്കാൻ അത്ര എളുപ്പമാകില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com