ഒറ്റ കുത്തിവെപ്പിൽ രക്തസമ്മർദ്ദം 6 മാസം വരെ നിയന്ത്രിക്കാം; പുതിയ മരുന്ന് കണ്ടെത്തി

ആൻജിയോടെൻസിൻറെ ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ താൽക്കാലികമായി തടയും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റ്റ കുത്തിവെപ്പിൽ രക്തസമ്മർദ്ദം ആറ് മാസത്തേക്ക് കുറയ്‌ക്കാൻ സാധിക്കുന്ന മരുന്ന് കണ്ടെത്തി. പ്രധാനമായും കരളിൽ ഉത്പാദിപ്പിക്കുന്ന ആൻജിയോടെൻസിൻ എന്ന രാസപദാർത്ഥമാണ് രക്തക്കുഴലുകളെ ചുരുക്കി ശരീരത്തിൽ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നത്. ആൻജിയോടെൻസിൻറെ ഉത്‌പാദിപ്പിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ സിലബീസിറാൻ എന്ന ഈ മരുന്ന്‌ താൽക്കാലികമായി തടയും എന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. 

ഫിലാഡൽഫിയയിൽ നടന്ന അമേരിക്കൻ ഹാർട്ട്‌ അസോസിയേഷന്റെ സയന്റിഫിക് സെഷൻസിൽ പുതിയ കണ്ടുപിടിത്തം അവതരിപ്പിച്ചു.
രക്തസമ്മർദ്ദത്തിന്‌ നിലവിലുള്ള മരുന്നുകളെല്ലാം രോഗികൾ ദിവസവും കഴിക്കേണ്ടുന്നതാണ്. മരുന്നുകൾ കൃത്യ സമയത്ത്‌ കഴിക്കാൻ പല രോഗികളും ഓർക്കാത്തത്‌ രക്തസമ്മർദ്ദമുയർത്തി ഹൃദയാഘാതവും പക്ഷാഘാതവും വരെയുണ്ടാകാൻ കാരണമാകും.

 2018ൽ നടത്തിയ സർവേ റിപ്പോർട്ട്‌ പ്രകാരം രോഗികളിൽ 61 ശതമാനം പേർ മാത്രമേ കൃത്യ സമയത്ത്‌ രക്തസമ്മർദ്ദത്തിനുള്ള മരുന്ന്‌ കഴിക്കാറുള്ളൂ. കൃത്യസമയത്ത്‌ മരുന്ന്‌ കഴിക്കാത്തത്‌ ഹൃദ്രോഗ സാധ്യത, വൃക്കരോഗങ്ങൾ എന്നിവയ്‌ക്കും കാരണമാകാം. ഒറ്റ ഡോസ്‌ കൊണ്ട്‌ ആറ്‌ മാസം വരെ രക്തസമ്മർദ്ദം കുറച്ച്‌ നിർത്തുന്ന മരുന്നുകളൊന്നും നിലവിൽ ലഭ്യമല്ല. 

394 പേരിൽ നടത്തിയ പരീക്ഷണത്തിലൂടെ സിലബീസിറാന്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തിയതായി റിപ്പോർട്ടിൽ പറയുന്നു. ശരാശരി 10 എംഎംഎച്ച്‌ജി വരെയും ചില കേസുകളിൽ 20 എംഎംഎച്ച്‌ജി വരെയും രക്തസമ്മർദ്ദം കുറയ്‌ക്കാൻ സിലബീസിറാന്റെ ഉപയോഗത്തിലൂടെ സാധിക്കുമെന്നും പരീക്ഷണത്തിൽ തെളിഞ്ഞു. കാര്യമായ പാർശ്വഫലങ്ങളും റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. കാര്യക്ഷമതയും സുരക്ഷയെയും കുറിച്ച്‌ കൂടുതൽ പരീക്ഷണങ്ങളും ഗവേഷണങ്ങളും നടത്തി ആവശ്യമായ അനുമതികൾ ലഭ്യമായ ശേഷം മാത്രമേ ഈ മരുന്ന്‌ വ്യാപകമായി ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ എന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com