വെറുതേ ഒരു രസത്തിന് വേണ്ടിയല്ല 'രസം'; ദഹനത്തിന് കേമൻ

പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്
രസം/ സ്ക്രീൻഷോട്ട്
രസം/ സ്ക്രീൻഷോട്ട്

വീട്ടിലെ മുതിർന്നവർ സദ്യയും ബിരിയാണിയുമൊക്കെ കഴിച്ച ശേഷം രസം കുടിക്കുന്നത് ശ്രദ്ധിച്ചിട്ടില്ലേ? വെറുതേ ഒരു രസത്തിന് കുടിക്കുന്നതല്ല. ദ​ഹനം എളുപ്പമാക്കാനാണത്. പുളി, കുരുമുളക്, തക്കാളി, ജീരകം തുടങ്ങി സുഗന്ധവ്യഞ്ജനങ്ങൾ കൊണ്ടുണ്ടാക്കുന്ന രസത്തിന് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്. രസം നമ്മൾക്ക് ചോറിനൊപ്പം ഒരു കറി ആയും ഭക്ഷണത്തിന് ശേഷം സൂപ്പ് പോലെയും ആസ്വദിക്കാം.

രസത്തിൽ അടങ്ങിയിട്ടുള്ള പുളിയുടെ സത്ത്, മഞ്ഞൾ, കുരുമുളക്, കടുക്, ജീരകം തുടങ്ങിയയാണ് രസത്തെ ഏറ്റവും പോഷകസാന്ദ്രതയുള്ള ഭക്ഷണങ്ങളിൽ ഒന്നാക്കി മാറ്റുന്നത്. പ്രോട്ടീനുകൾ, വൈറ്റമിനുകൾ, ആന്റിഓക്‌സിഡന്റുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ് രസം.
നിയാസിൻ, വൈറ്റമിൻ എ, സി, ഫോളിക് ആസിഡ്, തയാമിൻ എന്നിവ ഇതിൽ ധാരാളം അടങ്ങിയിട്ടുണ്ട്. 

ഇതിൽ അടങ്ങിയിട്ടുള്ള കുരുമുളകാണ് ദഹനത്തെ എളുപ്പമാക്കാൻ സഹായിക്കുന്നത്. രസത്തിൽ ചേർത്തിരിക്കുന്ന പുളിയിൽ ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. മലബന്ധം പോലുള്ള വയർ സംബന്ധമായ പ്രശ്‌നങ്ങൾക്ക് പരിഹാരം കൂടിയാണ് രസം.  പുളിയിൽ സമ്പന്നമായ അളവിൽ ഡയറ്ററി ഫൈബറുകൾ അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി കൂട്ടുന്നതിന് സഹായിക്കുന്നു. രസം കുടിക്കുന്നത് കൂടുതൽ മൂത്രം ഉത്പാദിപ്പിക്കുകയും വിഷവസ്തുക്കളെ നീക്കം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നു. അങ്ങനെ, ശരീരത്തിന്റെ മെറ്റബോളിസം ശരിയായി പ്രവർത്തിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com