'എത്ര കുടിച്ചാലും മാറാത്ത ദാഹം'; പ്രീഡയബറ്റിസ്, അറിഞ്ഞിരിക്കാം ശരീരം നൽകുന്ന സൂചനകൾ

രക്തത്തിൽ സാധാരണയെക്കാൾ പഞ്ചസാരയുടെ അളവു കൂടുകയും എന്നാൽ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടില്ല എന്ന അവസ്ഥയാണിത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ത്ര വെള്ളം കുടിച്ചാലും ദാഹം മാറുന്നില്ല, തൊണ്ട വരൾച്ചയും ഇടയ്‌ക്കിടയ്‌ക്ക് മൂത്രശങ്കയും തോന്നാറുണ്ടോ? ഇതൊക്കെ ശരീരം നൽകുന്ന ചില സൂചനകളാകാം.

പ്രീഡയബറ്റിസ്; രക്തത്തിൽ സാധാരണയെക്കാൾ പഞ്ചസാരയുടെ അളവു കൂടുകയും എന്നാൽ പ്രമേഹം എന്ന അളവിലേക്ക് എത്തിയിട്ടില്ല എന്ന അവസ്ഥയാണിത്. കുട്ടികൾ മുതൽ മുതിർന്നവരിൽ വരെ പ്രീഡയബെറ്റിസ് എന്ന അവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഭാവിയിൽ ഡയബറ്റിസ് രോഗിയാവാനുള്ള സാധ്യത ഇവരിൽ കൂടുതലായിരിക്കും.

ഇത്തരക്കാർ ശരീരം കാണിക്കുന്ന ലക്ഷണങ്ങൾ മനസിലാക്കി ഉടൻ തന്നെ ഡോക്ടറെ സമീപിച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് പരിശോധിക്കണം. നേരത്തെ നിയന്ത്രിച്ചാൽ നിങ്ങൾക്ക് നീണ്ടകാല ഡയബറ്റിസ് രോഗാവസ്ഥയിൽ നിന്നും രക്ഷപ്പെടുകയും ചെയ്യാം.

'പ്രീഡയബറ്റിസ്' അവസ്ഥയിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നതിനാൽ പഞ്ചസാര മൂത്രത്തിലൂടെ പുറന്തള്ളാൻ ശരീരം ശ്രമിക്കും. ഇതാണ് ശരീരത്തിൽ ജലാംശം കുറയുന്നതിലേക്ക് നയിക്കുന്നത്. ഇങ്ങനെ വരുമ്പോൾ കൂടെക്കൂടെ ദാഹം തോന്നുകയും മൂത്രശങ്കയുണ്ടാവുകയും ചെയ്യും.

നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നുമാണ് ഗ്ലൂക്കോസിന്റെ അളവ് കൂടുതലായും ശരീരത്തിൽ ഉണ്ടാവുന്നത്. പാൻക്രിയാസ് ഉൽപാദിപ്പിക്കുന്ന ഇൻസുലിൻ ആണ് ശരീരത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നത്. എന്നാൽ ഈ പ്രവർത്തനം നന്നായി നടക്കാതെ വരുമ്പോഴാണ് പ്രീഡയബറ്റിസ് എന്ന അവസ്ഥ ഉണ്ടാകുന്നത്. അത് ഭാവിയിൽ ടൈപ്പ് 2 ഡയബറ്റിസ് ആയി മാറുകയും ചെയ്യുന്നു. 

എന്തൊക്കെയാണ് പ്രീഡയബറ്റിസിന്റെ ലക്ഷണങ്ങൾ

ദാഹം, മൂത്രാശങ്ക, കഠിനമായ വിശപ്പ്, തൊണ്ട വരൾച്ച, കാഴ്ച മങ്ങൽ, നിരന്തരമായി ഉണ്ടാകുന്ന അണുബാധ, മുറിവുണ്ടായാൽ ഉണങ്ങാൻ താമസം, ശരീരഭാരം കുറയുക എന്നിവയൊക്കെ പ്രീഡയബെറ്റിസിന്റെ ലക്ഷണങ്ങളാണ്. 

പരിഹാരം

ആരോഗ്യകരമായ ജീവിത ശൈലി നയിക്കുന്നതിലൂടെ പ്രീഡയബറ്റിസ് എന്ന അവസ്ഥയെയും അതിലൂടെ ഡയബറ്റിന്റെ സാധ്യതയെയും മറികടക്കാൻ സാധിക്കും. അതു ഒരു പക്ഷേ പാരമ്പര്യമായുള്ളതാണങ്കിൽ പോലും

1- പോഷക ഗുണമുള്ള ഭക്ഷണം കഴിക്കുക

2- മടി മാറ്റി വ്യായാമം ചെയ്യാം

3- അമിതവണ്ണം ഒഴിവാക്കാം

4- രക്തസമ്മർദ്ദവും കൊളസ്‌ട്രോളും നിയന്ത്രിച്ചു നിർത്താം

5-പുകവലി പാടില്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com