ഭക്ഷണം ക്രമീകരിക്കുന്നുണ്ട്, വ്യായാമം ചെയ്യുന്നുണ്ട്; എന്നിട്ടും വയറൊതുങ്ങുന്നില്ലേ?

ജനിതകമായ കാരണങ്ങള്‍, ചില ഭക്ഷണത്തോടുള്ള അവര്‍ജി, ഹൈപ്പോതൈറോയ്ഡിസം, ഇന്‍സുലിന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രുന്ന് ജോലി ചെയ്യുന്നവരുടെ പ്രധാന പ്രശ്‌നമാണ് വയറു ചാടുന്നത്. ചിട്ടയായ ഭക്ഷണക്രമവും വ്യായാനവും ശീലമാക്കിയാലും വയറിലെ കൊഴുപ്പ് കുറയുന്നില്ല എന്ന് തോന്നിയിട്ടില്ലേ. വയറ്റില്‍ കൊഴുപ്പ് വികസിപ്പിക്കുന്നത് എന്തുകൊണ്ടാണെന്നും ഇത് എങ്ങനെ ഒഴിവാക്കണമെന്നും അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്. 

ജനിതകമായ കാരണങ്ങള്‍, ചില ഭക്ഷണത്തോടുള്ള അവര്‍ജി, ഹൈപ്പോതൈറോയ്ഡിസം, ഇന്‍സുലിന്‍ തുടങ്ങിയ കാരണങ്ങള്‍ കൊണ്ടും വയര്‍ ചാടാം. 'കോര്‍ട്ടിസോള്‍' എന്ന ഹോര്‍മോണാണ് വയറ്റിലെ കൊഴുപ്പിന് കാരണമാകുന്നത് എന്നാണ് ഡയറ്റീഷ്യനും ലൈഫ്‌സ്‌റ്റൈൽ കോച്ചുമായ ലാവ്‌ലീൻ കൗർ പറയുന്നത്. ധാരാളം ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. 

ഈ ഹോര്‍മോണ്‍ ഉത്പാദനം നിയന്ത്രിക്കുന്ന ചില ഭക്ഷണങ്ങള്‍ മനസിലാക്കാം

തക്കാളി: വയറിലെ കൊഴുപ്പ് കുറയ്ക്കാനുള്ള കഴിവ് തക്കാളിക്കുണ്ട്. തക്കാളി കാർനിറ്റൈൻ എന്ന അമിനോ ആസിഡിന്റെ ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്നു. ഇത് ഫാറ്റി ആസിഡിന്റെയും ഊർജ്ജ ഉപാപചയത്തിന്റെയും നിയന്ത്രണത്തിൽ നിർണായക പങ്ക് വഹിക്കുന്നു. രക്തത്തിലെ ലിപിഡുകൾ കുറയ്ക്കാനും ആരോഗ്യകരമായ ഭാരം കുറയ്ക്കാനും സഹായിക്കുന്ന 9-ഓക്‌സോ-ഒഡിഎ എന്നറിയപ്പെടുന്ന സംയുക്തം തക്കാളിയിൽ സമ്പുഷ്ടമാണ്. തക്കാളിയിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുണ്ട്.

​ഗ്രൂൻ ടീ: ആന്റി ഓക്സിഡൻറുകളും കാറ്റെച്ചിനുകളും അടങ്ങിയ ഗ്രീൻ ടീ മെറ്റബോളിസം വർദ്ധിപ്പിക്കുകയും വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും കാരണമാകും. കഫീനും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുള്ളതിനാൽ അരക്കെട്ട് കുറയ്ക്കുന്നതിന് ​ഗുണകരമാണ്.

കറുവപ്പട്ട: ഇവ ഇൻസുലിൻ സംവേദനക്ഷമത വർദ്ധിപ്പിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. 

ആപ്പിൾ: ആരോഗ്യകരമായ ഫ്ലേവനോയിഡുകളും നാരുകളും അടങ്ങിയിട്ടുള്ളതിനാൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഇവ സഹായിക്കും. അവയിൽ പ്രത്യേകിച്ച് പെക്റ്റിൻ ഫൈബർ അടങ്ങിയിട്ടുണ്ട്. ആപ്പിളിൽ അടങ്ങിയിരിക്കുന്ന നാരുകൾ കലോറി കുറയ്ക്കുകയും വിശപ്പ് കുറയ്ക്കുന്നതിനും സഹായിക്കുന്നു.
 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com