ഭക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല, സൗന്ദര്യ സംരക്ഷണത്തിലും ഉപ്പാണ് താരം 

പാദം വിണ്ടുകീറൽ മുതൽ കൈകാലുകളിലെ നഖങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ വരെ ഉപ്പ് ഉപയോ​ഗിക്കാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ക്ഷണത്തിന് രുചി കൂട്ടാൻ മാത്രമല്ല നമ്മുടെ സൗന്ദര്യം വർധിപ്പിക്കാനും ഉപ്പിന് കഴിയും. ഇളം മഞ്ഞ നിറത്തോടു കൂടിയ കടലുപ്പാണ് സൗന്ദര്യ സംരക്ഷണത്തിലെ താരം. ചർമ്മം ഫ്രഷ് ആയിരിക്കാനും മൃദുത്വം ലഭിക്കാനും ഉപ്പ് നല്ലതാണ്.  മുഖത്തിന്റെ സ്കിൻ ടോൺ മെച്ചപ്പെടുത്താനും കടലുപ്പിന് കഴുയും. പാദം വിണ്ടുകീറൽ മുതൽ കൈകാലുകളിലെ നഖങ്ങളുടെ ഭംഗി വർദ്ധിപ്പിക്കാൻ വരെ ഉപ്പ് ഉപയോ​ഗിക്കാം. എങ്ങനെയാണെന്നല്ലേ? ഇതാ വഴികൾ...

 • കാൽകപ്പ് കടലുപ്പിൽ അരക്കപ്പ് ഒലീവ് ഓയിൽ ചേർത്ത് കൈയിലും കാലിലും നന്നായി മസാജ് ചെയ്യുന്നത് ചർമ്മത്തെ ഫ്രഷ് ആയും മൃദുത്വത്തോടെയും സംരക്ഷിക്കും. 

 • രണ്ട് ടീസ്പൂൺ കടലുപ്പും നാല് ടീസ്പൂൺ തേനും ചേർത്ത് മുഖത്ത് പുരട്ടാം. പതിനഞ്ച് മിനിറ്റിനുശേഷം ചൂടുവെള്ളത്തിൽ നനച്ചെടുത്ത ടവ്വൽ മുഖത്ത് വയ്ക്കാം. കുറച്ചുസമയത്തിന് ശേഷം മുഖം നന്നായി കഴുകാം. മുഖത്തെ പാടുകളും മുഖക്കുരുവുമകറ്റാൻ നല്ലതാണ് ഈ ഫേഷ്യൽ. 

 • അരക്കപ്പ് ഇളം ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കോട്ടൺ തുണി ഉപയോഗിച്ച് മുഖത്ത് പുരട്ടുക. ഇങ്ങനെ ചെയ്യുമ്പോൾ കണ്ണിനോട് ചേർന്ന ഭാ​ഗങ്ങൾ ഒഴിവാക്കാം. മുഖത്തെ പാടുകളും ചെറിയ സുഷിരങ്ങളും കരുവാളിപ്പുമെല്ലാം മാറ്റി സ്കിൻ ടോൺ മെച്ചപ്പെടുത്താം. 

 • അരക്കപ്പ് ചൂടുവെള്ളത്തിൽ ഒരു ടീസ്പൂൺ കടലുപ്പും ബേക്കിങ്ങ് സോഡയും നാരങ്ങനീരും ചേർത്ത് മിക്സ് ചെയ്തശേഷം ഈ മിശ്രിതത്തിൽ കൈകാലുകളിലെ വിരലുകൾ പത്ത് മിനിറ്റ് മുക്കിവയ്ക്കണം. നഖങ്ങൾ വൃത്തിയാകുകയും തിളങ്ങുകയും ചെയ്യും. 

 • കടലുപ്പിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശരീരത്തിലെ ഈർപ്പം നിലനിർത്താൻ സഹായിക്കും. കുളിക്കുമ്പോൾ ചെറുചൂടുവെള്ളത്തിൽ അൽപം കടലുപ്പ് ചേർക്കുന്നത് ചർമ്മത്തിലെ അഴുക്ക് നീക്കാനും ചെറു സുഷിരങ്ങൾ അടയ്ക്കാനും നല്ലതാണ്.

 • നിങ്ങളുടെ ടൂത്ത്പേസ്റ്റിൽ ഉപ്പുണ്ടോ എന്ന് ചോദിക്കുന്ന പരസ്യങ്ങൾ കാണാറില്ലേ, പല്ലിന് വെൺമയും കരുത്തും പകരാൻ ഉപ്പിന് കഴിവുണ്ട്. ഒരു ടീസ്പൂൺ കടലുപ്പും രണ്ട് ടീസ്പൂൺ ബേക്കിങ് സോഡയും നന്നായി മിക്സ് ചെയ്ത് ടൂത്ത് പേസ്റ്റിന് പകരമായി ഉപയോഗിക്കാം. പല്ലിലെ കറകൾ പോകാനും ദന്ത രോഗങ്ങൾ വരാതിരിക്കാനും ഇത് സഹായിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com