വ്യായാമം ചെയ്തിട്ടും ഡയറ്റ് നോക്കിയിട്ടും വണ്ണം കുറയുന്നില്ലേ? ഹൈപ്പോതൈറോയിഡിസം ആകാം കാരണം 

ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ അറിയാം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജിമ്മിൽ പോകുന്നുണ്ട്, യോഗ ചെയ്യുന്നുണ്ട്, ഡയറ്റും ശ്രദ്ധിക്കുന്നുണ്ട് എന്നിട്ടും ശരീരഭാരത്തിൽ ഒരു മാറ്റവുമുണ്ടാകുന്നില്ല എന്നാണോ പരാതി? ഇതിന് കാരണം ഹൈപ്പോതൈറോയ്ഡിസം എന്ന അവസ്ഥയാകാം.

എന്താണ് ഹൈപ്പോതൈറോയ്ഡിസം?

തൈറോയ്ഡിന്റെ അളവ് കുറയുമ്പോൾ ശരീരത്തിന്റെ ചയാപചയ പ്രവർത്തനങ്ങളിലും കാര്യമായ മാറ്റമുണ്ടാകും. കലോറി കാര്യക്ഷമമായി എരിയിച്ച് ശരീരത്തിനാവശ്യമായ ഊർജ്ജം ഉറപ്പാക്കുന്നതിനുപകരം ചെലവഴിക്കുന്ന ഊർജ്ജത്തിന്റെ അളവ് കുറയ്ക്കുന്ന രീതിയാണ് ഹൈപ്പോതൈറോയ്ഡ് ഉള്ള ആളുകളിൽ കണ്ടുവരുന്നത്. അതായത് നിങ്ങളുടെ കലോറി ഉപഭോ​ഗം കുറവാണെങ്കിലും ഭക്ഷണത്തിൽ നിന്നുള്ള കലോറി കൊഴുപ്പായി സംഭരിക്കുന്ന കാര്യത്തിൽ ശരീരം കൂടുതൽ സമർത്ഥമാകും. കുറഞ്ഞ തൈറോയ്ഡ് ഹോർമോണുകളുടെ അളവ് കരൾ, പേശികൾ, ഫാറ്റ് ടിഷ്യുകൾ എന്നിവയിലേക്ക് കലോറി ശേഖരിക്കാൻ സിഗ്നൽ നൽകും. ഇതിന്റെ അനന്തരഫലമാണ് എത്ര പരിശ്രമിച്ചിട്ടും കുറയാത്ത ശരീരഭാരം. 

ഹൈപ്പോതൈറോയിഡിസം നിയന്ത്രിക്കാൻ എന്ത് ചെയ്യും?

ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ ഇതാ -

 • ബ്രോക്കോളി, കോളിഫ്ളവർ, കാബേജ്, ചീര തുടങ്ങിയ പച്ചക്കറികൾ പോഷകഗുണമുള്ളവയാണെങ്കിലും അവയിൽ തൈറോയ്ഡ് ഹോർമോൺ ഉൽപാദനത്തെ തടസ്സപ്പെടുത്തുന്ന ഗോയിട്രോജൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഇവ പൂർണ്ണമായി ഒഴിവാക്കാൻ കഴിയാത്തവർ മിതമായ അളവിൽ കഴിക്കാൻ ശ്രദ്ധിക്കണം. 

 • സോയ ഉൽപ്പന്നങ്ങളായ ടോഫു, സോയ മിൽക്ക് എന്നിവ തൈറോയ്ഡ് ഹോർമോണുകൾ ഉപയോഗിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ തടസ്സപ്പെടുത്തുന്ന ഐസോഫ്ലേവോൺ, ഈസ്ട്രജൻ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ട്. ‌ഹൈപ്പോതൈറോയിഡിസം ഉണ്ടെങ്കിൽ സോയ ഒഴിവാക്കുന്നതാണ് നല്ലത്.

 • ചോളം, റാ​ഗി, തിന എന്നിവയിൽ തൈറോയ്ഡ് ഹോർമോണുകളിലേക്ക് അയോഡിൻ ചേർക്കുന്നതിന് ആവശ്യമായ തൈറോയ്ഡ് പെറോക്സിഡേസ് എന്ന എൻസൈമിന്റെ പ്രവർത്തനം കുറയ്ക്കാൻ കഴിയുന്ന ഫ്ലേവനോയിഡായ അപിജെനിൻ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ആരോ​ഗ്യത്തിന് നല്ലതാണെന്ന് പൊതുവെ കരുതുന്ന ഇവയും ഹൈപ്പോതൈറോയിഡിസം ഉള്ളവർ ഒഴിവാക്കണം. 

 • തൈറോയ്ഡിനുള്ള മരുന്ന് കഴിക്കുന്നവരാണെങ്കിൽ മരുന്ന് കഴിച്ചയുടൻ കഫീൻ കഴിക്കുന്നത് അതിന്റെ ഫലപ്രാപ്തിയെ തടസ്സപ്പെടുത്തും. അതുകൊണ്ട് കഫീൻ അടങ്ങിയ പാനീയങ്ങൾ കുടിക്കുമ്പോൾ ശ്രദ്ധിക്കണം. 

 • മദ്യം ശരീരത്തിലുണ്ടാക്കുന്ന പ്രതികൂല സ്വാധീനം തൈറോയ്ഡ് ഗ്രന്ഥിയിലേക്കും വ്യാപിക്കും. ഇത് തൈറോയ്ഡ് ഹോർമോണുകളുടെ ഉൽപാദനത്തെയും ആഗിരണത്തെയും തടസ്സപ്പെടുത്തും. തൈറോയ്ഡ് ആരോഗ്യത്തിനായി മദ്യപാനം കുറയ്ക്കുകയോ പൂർണ്ണമായും ഒഴിവാക്കുകയോ ചെയ്യണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com