കുട്ടികളുടെ നാവില്‍ തേനും വയമ്പും അരച്ചു കൊടുക്കാന്‍ പറയുന്നവരാണോ നിങ്ങള്‍?, എങ്കില്‍ ഇതൊന്നു വായിക്കൂ

ക്ലോസ്റ്റിറിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ തേനില്‍ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


കൊച്ചു കുട്ടികളുടെ വായില്‍ തേനും വയമ്പും അരച്ചു കൊടുക്കുന്നത് ഒരു ആചാരമായി പലരും ചെയ്യാറുണ്ട്. എന്നാല്‍ അത് ചെയ്യുന്നതിന് മുമ്പ് കുറച്ച് കാര്യങ്ങള്‍ അറിയേണ്ടതുണ്ടെന്നാണ് ശാസ്ത്രജ്ഞനും എഴുത്തുകാരനുമായ
ഡോ.സുരേഷ് സി പിള്ള പറയുന്നത്. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ്‌ ഡോക്ടര്‍ ഇക്കാര്യത്തെക്കുറിച്ച് വിശദമായി പറഞ്ഞിരിക്കുന്നത്. 

ഒരു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് യാതൊരു കാരണവശാലും തേന്‍ കൊടുക്കരുതെന്നാണ് പോസ്റ്റില്‍ പറയുന്നത്. ക്ലോസ്റ്റിറിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയ തേനില്‍ കാണാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രാണവായു ഇല്ലാതെ ജീവിക്കാന്‍ കഴിയുന്നതും സ്‌പോര്‍ അഥവാ രേണുക്കള്‍ ഉണ്ടാക്കുന്നതുമായ ബാക്ടീരിയയാണിത്. നാഡീവ്യൂഹത്തെ തകരാറിലാക്കുനമ്‌ന ന്യൂറോ ടോക്‌സിന്‍ എന്ന എന്ന വിഷം ഉല്‍പ്പാദിപ്പിക്കാന്‍ പ്രാപ്തി ഇതിനുണ്ട്. ഫഌസിഡ് പാരലൈറ്റിക് എന്ന അസുഖം ഉണ്ടാക്കാന്‍ ഈ വിഷത്തിന് കഴിയും. വളരെ കുറഞ്ഞ അളവു മതി കുട്ടികളില്‍ മാരകമായ അസുഖങ്ങള്‍ശ ഉണ്ടാകാന്‍. കൊച്ചുകുട്ടികളുടെ ദഹനേന്ദ്രിയങ്ങളില്‍ ക്ലോസ്ട്രിഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയക്കു വളരാന്‍ കഴിയും. ഒരു വയസിന് മുകളിലുള്ളവരില്‍ ദഹനേന്ദ്രിയത്തിലുള്ള മറ്റ് ബാക്ടീരിയകള്‍ ഇവയെ വളരാന്‍ അനുവദിക്കില്ല. ഇക്കാരണത്താലാണ് പഠനങ്ങള്‍ പറയുന്നത് ഒരു വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് തേന്‍ കൊടുക്കുന്നതില്‍ പ്രശ്‌നമില്ലെന്ന്. 

വയമ്പില്‍ ആല്‍ഫ അസറോള്‍, ബീറ്റ അസെറോള്‍, യുജെനോള്‍ എന്നീ കെമിക്കലുകളാണ് അടങ്ങിയിരിക്കുന്നത്. ഇത് കൂടിയ അളവില്‍ ശരീരത്തിലെത്തിയാല്‍ വിഷമാണ്. ചെറിയ അളവിലുള്ള വയമ്പ് കുട്ടികളില്‍ ദോഷകരമാണോ എന്നതില്‍ പഠനങ്ങളൊന്നും നടന്നിട്ടില്ല. എന്തായാലും തേന്‍ ഒരു കാരണവശാലും കുട്ടികള്‍ക്ക് നല്‍കരുതെന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഡോക്ടര്‍ പറയുന്നത്.


ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കുക

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com