പാൽ ചായയോ അതോ കട്ടനോ? ഏതാണ് നല്ലത്

പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയം പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് ഏതാണെന്നോ?
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചായ അല്ലെങ്കിൽ കാപ്പി, രാവിലെ കട്ടിലേൽ നിന്ന് എഴുന്നേറ്റയുടൻ ഇതിൽ ഏതെങ്കിലുമൊന്ന് വേണമെന്ന് നിർബന്ധമുള്ളവരാണ് പലരും. എന്നാൽ വെറുംവയറ്റിൽ ചായയും കാപ്പിയുമൊക്കെ കുടിക്കുന്നതിന് പകരം ഒരു ​ഗ്ലാസ് വെള്ളം കുടിക്കുന്നതാണ് നല്ലതെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. വെള്ളം കുടിച്ച് അൽപസമയം കഴിഞ്ഞ് എന്തെങ്കിലും ലഘുഭക്ഷണം കൂടി കഴിച്ച ശേഷമേ ചായയോ കാപ്പിയോ കുടിക്കാവു.

ചായയിൽ തന്നെ പാൽചായ ആണോ കട്ടൻ ചായ ആണോ നല്ലതെന്ന സംശയവും പലർക്കുമുണ്ട്. കൂടുതൽ പേർക്കും താത്പര്യം പാൽചായയോടാണെങ്കിലും ആരോഗ്യത്തിന് നല്ലത് കട്ടൻചായ ആണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. പാൽചായ കുടിക്കുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകുമെന്നതാണ് പ്രധാന പ്രശ്നം. അതുമാത്രമല്ല ഗ്യാസ്, വയർ വീർത്തുകെട്ടൽ, അസിഡിറ്റി, പുളിച്ചുതികട്ടൽ, ഓക്കാനം തുടങ്ങി മറ്റ് പല പ്രശ്നങ്ങളും പാൽചായ കുടിക്കുന്നതുകൊണ്ടുണ്ടാകാറുണ്ട്. 

ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർക്ക് കട്ടൻ ചായയെ കൂട്ടുപിടിക്കുന്നതാണ് നല്ലത്. പാൽചായ ഉത്കണ്ഠ വർ​​​ദ്ധിപ്പിക്കുമെന്നും പറയുന്നു, ഇത് പല ഉറക്കപ്രശ്നങ്ങളിലേക്കും നയിക്കും. അതേസമയം കട്ടൻചായ ദഹനപ്രശ്നങ്ങൾക്കോ, ശരീരത്തിൽ കൊഴുപ്പെത്തുന്നതിനോ ഒന്നും കാരണമാകില്ല. മാത്രവുമല്ല ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കാൻസർ പ്രതിരോധത്തിനും നല്ലതാണെന്നും പഠനങ്ങൾ സൂചിപ്പിക്കുന്നു. സ്കിൻ, എല്ലുകൾ എന്നിവയുടെ ആരോ​ഗ്യത്തിനും മെച്ചപ്പെട്ട മാനസികാരോ​ഗ്യത്തിനും കട്ടൻ‌ചായ പ്രയോജനപ്രദമാണെന്നാണ് പഠനങ്ങൾ പറയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com