പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ അമ്മമാര്‍ക്ക് മാത്രമല്ല, അച്ഛന്മാരും ഇരകളെന്ന് പഠനം 

സമ്മര്‍ദ്ദം, പേടി, ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്ന ആകുലത തുടങ്ങി പല ബുദ്ധിമുട്ടുകളിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ സ്ത്രീകള്‍ക്ക് പ്രസവാനന്തരം വരുന്ന വിഷാദം എന്നാണ് പൊതുവെ കരുതിയിരുന്നത്. എന്നാല്‍ ഇത് അമ്മാരെ മാത്രമല്ല അച്ഛന്‍മാരെയും അലട്ടുന്ന ഒന്നാണെന്നാണ് പുതിയ കണ്ടെത്തല്‍. പഠനത്തില്‍ പങ്കെടുത്ത പുരുഷന്മാരില്‍ എട്ട് മുതല്‍ 13 ശതമാനം പേര്‍ക്കും കുട്ടിയുണ്ടായശേഷം പാസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ബാധിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

പഠനത്തില്‍ പങ്കെടുത്ത 24 പേരില്‍ 30 ശതമാനം പേര്‍ക്കും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ ഉണ്ടെന്നാണ് കണ്ടെത്തിയത്. സമ്മര്‍ദ്ദം, പേടി, ജോലിയും വീട്ടിലെ ഉത്തരവാദിത്തങ്ങളും എങ്ങനെ ഒന്നിച്ചുകൊണ്ടുപോകുമെന്ന ആകുലത തുടങ്ങി പല ബുദ്ധിമുട്ടുകളിലൂടെയാണ് ഇവര്‍ കടന്നുപോകുന്നത്. എന്നാല്‍,  പുരുഷന്മാര്‍ ഇക്കാര്യത്തെക്കുറിച്ച് തുറന്നുപറയാറില്ലെന്നും പലപ്പോഴും ഇത്തരം ആകുലതകള്‍ ഉള്ളിലൊതുക്കുകയാണ് പതിവെന്നുമാണ് ഗവേഷകര്‍ പറയുന്നത്. പങ്കാളി വിഷാദത്തിലാണെങ്കില്‍ പോസ്റ്റുപാര്‍ട്ടത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ അവസ്ഥ കൂടുതല്‍ ദുഷ്‌കരമായിരിക്കുമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com