പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കാലാവസ്ഥ ചതിച്ചാശാനേ! ബിയറിന്റെ രുചി കുറയും, വില കൂടും

കാലാവസ്ഥ വ്യതിയാനം ഹോപ്‌സ് പൂക്കളുടെ കൃഷിയെ പ്രതികൂലമായി ബാധിക്കും

ചൂടു കൂടിയാൽ ഒരു ബിയർ അടിച്ചു ചില്ലാകാമെന്ന് കരുതിയാൽ ഇനി കുറച്ചു വിഷമിക്കേണ്ടി വരും. മാറിമറിയുന്ന കാലാവസ്ഥ ബിയറിന്റെ രുചി കുറയ്‌ക്കുകയും വില കൂട്ടുകയും ചെയ്യുമെന്നാണ് പുതിയ കണ്ടെത്തൽ.
അതിന് കാലാവസ്ഥയും ബിയറും തമ്മില്‍ എന്തു ബന്ധമെന്നല്ലേ?

ബിയര്‍ ഉണ്ടാക്കാന്‍ പ്രധാനമായും ഉപയോ​ഗിക്കുന്ന ഒന്നാണ് ഹോപ്‌സ് പൂക്കൾ. ഇവയാണ് ബിയറിന്റെ രുചിക്ക് കാരണം. വരള്‍ച്ചയും ഉയര്‍ന്ന താപനിലയും ചെടിയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നാണ് കേംബ്രിഡ്ജ് സര്‍വകലാശാലയുടെ പഠനത്തില്‍ പറയുന്നത്.  

കാലാവസ്ഥ വ്യതിയാനം യൂറോപ്പിലെ ഹോപ്‌സ് പൂക്കളുടെ കൃഷിയുടെ അളവിനെയും ഗുണത്തെയും ബാധിക്കുന്നുണ്ടെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ. ചെക്ക് അക്കാദമി ഓഫ് സയന്‍സസിലെയും (സിഎഎസ്) കേംബ്രിഡ്ജ് സര്‍വകാലാശാലയിലെയും ശാസ്ത്രജ്ഞരും ചേർന്ന് നടത്തിയ പഠനത്തലാണ് കണ്ടെത്തൽ.

ബിയറിനോടുള്ള ജനപ്രീതി ഹോപ്‌സ് പൂക്കളുടെ ഡിമാന്‍ഡ് വര്‍ധിപ്പിക്കും. എന്നാൽ യൂറോപ്പില്‍ 2050 ആകുമ്പോഴേക്കും പരമ്പരാഗത ഹോപ്‌സിന്റെ വിള നാല് മുതല്‍ 18 ശതമാനം വരെ കുറയാമെന്നാണ് ഗവേഷകര്‍ പഠനത്തില്‍ പറയുന്നത്. ഇതോടെ ഹോപ്‌സ് പൂക്കള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഉൽപ്പാദനം 20 മുതല്‍ 31 ശതമാനം വരെ കുറയും. ഇതിന്റെ ഫലം ബിയറിന്റെ ഉൽപ്പാദനം കുറയുകയും ഉയര്‍ന്ന വിലയുമായിരിക്കും. ആഗോളതാപനം നിങ്ങളുടെ പ്രിയപ്പെട്ട ബിയറിന്റെ രുചിയെ മാത്രമല്ല ബാധിക്കുന്നത് ബജറ്റിനെകൂടെ ആയിരിക്കും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com