കാറും സ്‌കൂട്ടറും വേണ്ട, നടന്ന് പോകാവുന്ന ദൂരം തെരഞ്ഞെടുക്കാം; സ്ത്രീകളില്‍ പൊണ്ണത്തടി കുറയാന്‍ കാരണം! 

താമസസ്ഥലത്തിന് തൊട്ടടുത്തായി വേണ്ട സൗകര്യങ്ങള്‍ ലഭ്യമാകുന്നത് നടക്കാന്‍ പ്രേരിപ്പിക്കും. ഇത്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ബിഎംഐ ക്രമപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഫീസ്, ആശുപത്രി, പലചരക്കുകട അങ്ങനെയെല്ലാം നടന്നെത്താവുന്ന ദൂരത്തുള്ളത് സ്ത്രീകളില്‍ പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുമെന്ന് പഠനം. പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാന്‍സര്‍ സാധ്യതയും ഇതുമൂലം കുറയ്ക്കാനാകും. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിന് ശേഷമുള്ള സ്തനാര്‍ബുദം, അണ്ഡാശയ അര്‍ബുദം, എന്‍ഡോമെട്രിയല്‍ കാന്‍സര്‍, മള്‍ട്ടിപ്പിള്‍ മൈലോമ എന്നിവ. 

സ്ത്രീകളില്‍ പൊണ്ണത്തടി 13 വ്യത്യസ്ത തരം കാന്‍സറുമായി ബന്ധപ്പെട്ടിരിക്കുന്നു. അതേസമയം, ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ശരീരഭാരവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ കുറയ്ക്കും. താമസസ്ഥലത്തിന് തൊട്ടടുത്തായി വേണ്ട സൗകര്യങ്ങള്‍ ലഭ്യമാകുന്നത് നടക്കാന്‍ പ്രേരിപ്പിക്കും. ഇത്‌ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ബിഎംഐ ക്രമപ്പെടുത്താന്‍ സഹായിക്കുകയും ചെയ്യും. 

വാഹനത്തെ ആശ്രയിക്കാതെ പല കാര്യങ്ങളും നടന്നുപോയി ചെയ്യുന്ന സ്ത്രീകള്‍ക്ക് പൊണ്ണത്തടിയുമായി ബന്ധപ്പെട്ട കാന്‍സറിനുള്ള സാധ്യത 26 ശതമാനം കുറവാണെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. കാര്‍, സ്‌കൂട്ടര്‍ എന്നിവയിലുള്ള സഞ്ചാരം കുറച്ച് നടപ്പ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചുറ്റുപാടുകള്‍ സൃഷ്ടിക്കാനായാല്‍ അനാരോഗ്യകരമായ ശരീരഭാരം മൂലമുണ്ടായ രോഗങ്ങള്‍ തടയാനാകും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com