ദിവസവും കഴിച്ചാൽ വെളുക്കുമോ? ട്രെൻഡിങ് ആയി 'ക്യാരറ്റ് ടാൻ', യാഥാർഥ്യമറിയാം

ക്യാരറ്റില്‍ മാത്രമല്ല ചീര, മധുരക്കിഴങ്ങ്, ബ്രോക്കോളി എന്നിവയിലും ധാരളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

'ദിവസവും മൂന്ന് ക്യാരറ്റ് വീതം കഴിച്ചാൽ ചർമം തിളങ്ങും', കുറച്ചു നാളുകളായി സോഷ്യല്‍മീഡിയ ട്രെൻഡിങ്ങിൽ നിൽക്കുന്ന വിഷയമാണ് 'ക്യാരറ്റ് ടാൻ'. എന്താണ് ക്യാരറ്റ് ടാന്‍? ക്യാരറ്റ് കഴിച്ചാൽ ശരിക്കും ചർമത്തിന് നിറം വെയ്ക്കുമോ? യാഥാർഥ്യമറിയാം.

ബീറ്റ കരോട്ടിനാല്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുമ്പോൾ ചര്‍മം നേരിയ ഓറഞ്ച് നിറത്തിലേക്ക് മാറുന്നതിനെയാണ് ക്യാരറ്റ് ടാന്‍ അഥവ ഓറഞ്ച് സ്കിൻ ടാൻ എന്ന് പറയുന്നത്. ക്യാരറ്റില്‍ മാത്രമല്ല ചീര, മധുരക്കിഴങ്ങ്, ബ്രോക്കോളി എന്നിവയിലും ധാരളം ബീറ്റ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. പച്ചക്കറികള്‍ക്കും പഴങ്ങള്‍ക്കും ചുവപ്പ്, ഓറഞ്ച്, മഞ്ഞ നിറങ്ങള്‍ നല്‍കുന്നത് കരോട്ടിനോയിഡ് ആണ്. 

കരോട്ടിനോയിഡ് അടങ്ങിയ ഭക്ഷണം ദഹിക്കുന്നതോടെ വിറ്റാമിന്‍ എ ആയി മാറും. ശരീരത്തിന് ആവശ്യമായ വിറ്റാമിന്‍ എ ഉൽപാദിപ്പിച്ച് കഴിയുമ്പോൾ കരോട്ടിനോയിഡ് ദഹിക്കുന്നതിന്റെ വേ​ഗത കുറയും. അങ്ങനെ അധികം വരുന്ന കരോട്ടിൻ ശരീരത്തിൽ നിലനില്‍ക്കുകയും ചര്‍മത്തിന് നേരിയ ഓറഞ്ച് നിറം നല്‍കുകയും ചെയ്യും. എന്നാൽ അധികമാകുന്ന ബീറ്റ കരോട്ടിന്‍ കരളിലും കൊഴുപ്പ് കലകളിലും സംഭരിക്കപ്പെടുകയോ മൂത്രത്തിലൂടെയോ വിയര്‍പ്പിലൂടെയോ പുറന്തള്ളുകയോ ചെയ്യുന്നതിലൂടെ ടാൻ മാറുകയും ചെയ്യും. അതൊരു  താല്‍ക്കാലികമായ അവസ്ഥയാണിത് എന്നാൽ ആ​രോ​ഗ്യത്തിന് ഹാനികരമല്ല.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com