രാവിലെ ഒരു ​ഗ്ലാസ് ചൂടുവെള്ളം ശീലമാക്കാം; പൊണ്ണത്തടിയോടും സ്ട്രെസ്സിനോടും ബൈ പറയാം

സ്‌ട്രെസ് അകറ്റാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

രാവിലെ എഴുന്നേറ്റാലുടൻ ഒരു ഗ്ലാസ് പാൽ ചായ അല്ലെങ്കില്‍ കാപ്പിയൊക്കെയാണ് മലയാളികള്‍ക്ക്  ശീലം. എന്നാല്‍ ആ ശീലം കുറച്ചു മാറ്റി പിടിച്ചാലോ? നീണ്ട ഉറക്കത്തിന് ശേഷം ഒരു ഗ്ലാസ് ചൂടുവെള്ളത്തില്‍ ദിവസം തുടങ്ങാം. ചൂടുവെള്ളം എന്നാൽ തിളച്ച വെള്ളം എന്നല്ല, ശരീരതാപനിലയെക്കാള്‍ അല്‍പം കൂടി ചൂടുള്ള വെള്ളം ( 57.8 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് കുടിക്കാന്‍ പാകത്തിലുള്ളത്). 

രാവിലെ ചൂടുവെള്ളം കുടിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നതിനൊപ്പം ശരീരത്തിലെ വിഷാംശങ്ങള്‍ നീക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. കൂടാതെ മലബന്ധം അകറ്റാനും ദഹനം എളുപ്പമാക്കാനും ശരീരത്തില്‍ ജലാംശം വേണം. സ്‌ട്രെസ് അകറ്റാനും രാവിലെ ചൂടുവെള്ളം കുടിക്കുന്നത് നല്ലതാണ്. ചൂടുവെള്ളത്തിൽ അൽപം നാരങ്ങ നീരു ചേർത്ത് കുടിക്കുന്നത് രോ​ഗപ്രതിരോധ ശേഷി വർധിപ്പിക്കും. ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞിരിക്കുന്നതിനെ വിഘടിപ്പിക്കാനും രക്തയോട്ടം കൂട്ടാനും ചൂടുവെള്ളം രാവിലെ ശീലമാക്കുന്നത് നല്ലതാണ്. 

ശരീരഭാരം കുറയ്ക്കുമെന്ന് കരുതി പകല്‍ മുഴുവന്‍ ചൂടുവെള്ളം കുടിക്കേണ്ടതില്ല. അങ്ങനെ ചെയ്താല്‍ രോഗപ്രതിരോധ സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ചൂടുവെള്ളം അന്നനാളത്തിലെ കോശങ്ങളെ നശിപ്പിക്കുകയും രുചിമുകുളങ്ങളെയും നാവിനെയും പൊള്ളിക്കുകയും ചെയ്യും.

മികച്ച രോഗപ്രതിരേധ ശേഷിക്ക് ആരോഗ്യകരമായ ഒരു ജീവിതശൈലി പിന്തുടരണം. ധാരാളം വെള്ളം കുടിക്കുന്നതിനൊപ്പം പഴങ്ങളും പച്ചക്കറികളും നട്‌സും പയര്‍വര്‍ഗങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com