ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

വില്ലനോ ഷവര്‍മ?; വേണ്ടത് മുൻകരുതൽ, അറിയണം ഇക്കാര്യങ്ങൾ

വയറു വേദന, ഛർദ്ദി, വയറിളക്കം, പനി, വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ

കേരളത്തിൽ വീണ്ടും ഭക്ഷ്യവിഷബാധ ചർച്ചയാവുകയാണ്. കൊച്ചിയിൽ കോട്ടയം സ്വദേശി രാഹുൽ മരിച്ചത് ഷവർമ കഴിച്ചതിലൂടെ ഉണ്ടായ ഭക്ഷ്യവിഷബാധയേറ്റാണെന്നാണ് സംശയം. കാെച്ചിയിൽ ആറ് പേർ കൂടി ഭക്ഷ്യവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലാണെന്ന റിപ്പോർട്ട് വന്നതോടെ ആരോ​ഗ്യ വിദ​ഗ്ധർ ജാ​ഗ്രത പാലിക്കാൻ നിർദേശിച്ചിരിക്കുകയാണ്.

എന്താണ് ഭക്ഷ്യവിഷബാധ

ഭക്ഷണത്തിൽ കലരുന്ന രാസവസ്തുക്കൾ കാരണമോ പഴകിയ ഭക്ഷണം കഴിക്കുമ്പോഴോ വയറിനികത്ത് ഉണ്ടാകുന്ന അണുബാധയെയാണ് ഭക്ഷ്യവിഷബാധ അല്ലെങ്കിൽ ഫുഡ് പോയിസൺ എന്ന് പറയുന്നത്. ആരോഗ്യം കുറവുള്ളവരിലാണ് ഭക്ഷ്യവിഷബാധ കൂടുതൽ പ്രശ്‌നം സൃഷ്ടിക്കുക. ഭക്ഷണം കഴിച്ച് മണിക്കൂറുകൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകാം.

വയറു വേദന, ഛർദ്ദി, വയറിളക്കം, പനി, വിറയൽ തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങൾ. മുതിർന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് അണുബാധക്കുള്ള സാധ്യക കൂടുതൽ. 

വൃത്തിഹീനമായ സാഹചര്യത്തിൽ പാകം ചെയ്യുന്നതോ ഇറച്ചി സൂക്ഷിച്ചുവെച്ച് പിന്നീട് പാകം ചെയ്യുന്ന ഷവർമ, ബർഗർ പോലുള്ള ഹോട്ടൽ ഭക്ഷണം, തിളപ്പിക്കാതെ വിതരണം ചെയ്യുന്ന വെള്ളം, പൊതുചടങ്ങുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം എന്നിവ വഴിയാണ് സാധാരണ ഭക്ഷ്യവിഷബാധയുണ്ടാകുന്നത്.

ഭക്ഷ്യവിഷബാധയേറ്റാൽ  ചെയ്യേണ്ട കാര്യങ്ങൾ

  • ചില സാഹചര്യങ്ങളിൽ നിർജലീകരണ ചികിത്സകൊണ്ട് ഈ അവസ്ഥ ഭേദമാകും. രോഗിക്ക് ധാരാളം തിളപ്പിച്ചാറിയ വെള്ളം, കരിക്കിൻ വെള്ളം, ഒആർഎസ് ലായനി തുടങ്ങിയവ കുടിക്കാൻ നൽകണം. 
  • വയർ പൂർണ്ണമായും സാധാരണമാകാതെ അടുത്ത മൂന്ന് ദിവസത്തെങ്കിലും കടുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.
  • മസാല ചേർത്ത, അമിത എണ്ണ പലഹാരങ്ങൾ കഴിക്കാതിരിക്കുക.
  • ഉപ്പിട്ട കഞ്ഞിവെളളം, എരിവില്ലാതെ നന്നായി വേവിച്ച കറി, അധികം മസാല ചേർക്കാത്ത ചെറുമീനുകളുടെയും ചിക്കന്റെയും കറി തുടങ്ങിയവ ഈ സമയങ്ങളിൽ കഴിക്കാം. കൂടാതെ കഞ്ഞിയും പയറും കഴിക്കുന്നതും വളരെ നല്ലതാണ്.
  • രോഗ പ്രതിരോധ ശേഷി കൂട്ടാൻ പപ്പായ, മാതളം തുടങ്ങിയവയും കഴിക്കാം.
  • സോഡ, കോള, കളർ ഡ്രിങ്‌സ് തുടങ്ങിയ പാനീയങ്ങൾ ഈ സമയങ്ങളിൽ കുടിക്കാതിരിക്കുക.


ഭക്ഷ്യവിഷബാധയ്‌ക്കെതിരെ മുൻകരുതൽ എടുക്കാം

  • ഭക്ഷ്യവിഷബാധയ്‌ക്കെതിരെയുള്ള ഏറ്റവും മികച്ച മുൻകരുതൽ ശുചിത്വമാണ്. വൃത്തിയുള്ള പരിസരത്ത് പാകം ചെയ്ത ഭക്ഷണം കഴിക്കുക. 
  • ഭക്ഷണം കഴിക്കുന്നതിന് മുൻപ് കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകണം. വൃത്തിയുള്ള പാത്രത്തിൽ മാത്രം ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കുക. 
  • ചീഞ്ഞ പച്ചക്കറികൾ, പഴകിയ മീൻ, മുട്ട, ഇറച്ചി എന്നിവ ഉപയോഗിക്കരുത്. പച്ചക്കറികൾ വിനാഗിരിയുമിട്ട് നന്നായി കഴുകിയ ശേഷം മാത്രം ഉപയോഗിക്കുക. 
  • ഇറച്ചി, മീൻ, പാൽ, മുട്ട എന്നിങ്ങനെ ദ്രുതഗതിയിൽ ബാക്ടീരിയ വളരുന്ന ഭക്ഷണപദാർഥങ്ങൾ പാകം ചെയ്തതിന് ശേഷം നിയന്ത്രിതമായ ഊഷ്മാവിൽ സൂക്ഷിച്ചില്ലെങ്കിൽ അത് പിന്നീട് കഴിച്ചാൽ ഭക്ഷ്യവിഷബാധയ്ക്കുള്ള സാധ്യതയുണ്ട്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com