ഹൃദ്രോഗം മുതല്‍ സന്ധിവേദന വരെ, കാരണം താളംതെറ്റിയ ശരീരഭാരം; നിയന്ത്രിച്ചാല്‍ ഗുണങ്ങളേറെ

മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ശരിയായ ശരീരഭാരം സമ്മാനിക്കും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


 
രുകൂട്ടര്‍ ശരീരഭാരം കുറയ്ക്കാന്‍ കഷ്ടപ്പെടുമ്പോള്‍ ചിലര്‍ ഭാരം കൂട്ടാനുള്ള പരിശ്രമത്തിലാണ്. ഭാരനിയന്ത്രണത്തിന് പിന്നിലെ കാരണം എന്തുതന്നെയായാലും ശരിയായ ശരീരഭാരം നിലനിര്‍ത്തുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന കാര്യത്തില്‍ സംശയമൊന്നുമില്ല. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങളെയും അകറ്റിനിര്‍ത്താന്‍ സഹായിക്കും. മാനസികാരോഗ്യത്തിന്റെ കാര്യത്തിലും അനുകൂലമായ പല മാറ്റങ്ങളും ശരിയായ ശരീരഭാരം സമ്മാനിക്കും. 

ശരീരഭാരം കറക്ടാക്കി ആരോഗ്യം സംരക്ഷിക്കാം

►ശരിയായ ശരീരഭാരമുള്ളവര്‍ക്ക് ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചിലതരം കാന്‍സര്‍ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരിക്കും. അമിതഭാരം അവയവങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ഇത്തരം ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ കൂടുതല്‍ അസ്വസ്ഥതയ്ക്ക് കാരണമാകും. 

►ശരിരഭാരം അനുയോജ്യമായ നിലയിലാണെങ്കില്‍ കൊളസ്‌ട്രോളും രക്തസമ്മര്‍ദ്ദവും ആരോഗ്യകരമായ പരിധിക്കുള്ളില്‍ നിലനിര്‍ത്താന്‍ കഴിയും. ഇത് ഹൃദ്രോഗം, ഹൃദയാഘാതം, പക്ഷാഘാതം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. 

►അമിത ശരീരഭാരം ശ്വാസകോശത്തിലും ശ്വസനാളത്തിലും സമ്മര്‍ദ്ദമുണ്ടാക്കുന്നതിനാല്‍ ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകും. അനുയോജ്യമായ ഭാരം നിലനിര്‍ത്തുന്നത് ശ്വസന പ്രകൃിയയെയും സഹായിക്കും. ഇത് ശോസകോശത്തിന്റെ ശേഷിയും ഓക്‌സിജന്‍ ഉപഭോഗവും മെച്ചപ്പെടുത്തും. 

►അമിതഭാരം സന്ധികളില്‍ ആയാസമുണ്ടാക്കുന്നതിനാല്‍ സന്ധിവേദനയ്ക്കും ആര്‍ത്രൈറ്റിസ് പോലുള്ള അവസ്ഥകളിലേക്കും നയിക്കും. അനുയോജ്യമായ ഭാരം നിലനിര്‍ത്തുന്നത് ഈ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനും സന്ധിവേദന കുറയ്ക്കാനും കഴിയും. 

►ശരീരഭാരം നിയന്ത്രിക്കുന്നതും ആരോഗ്യവും മാനസികമായും സ്വാധീനം ചെലുത്താറുണ്ട്. ശരിയായ ശരീരഭാരം ആത്മാഭിമാനവും മാനിസികാരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. 

►അമിതഭാരവും ചുമന്നുള്ള യാത്ര ക്ഷീണമുണ്ടാക്കും, ഊര്‍ജ്ജം നഷ്ടപ്പെട്ട് തളര്‍ച്ച തോന്നും. അതേസമയം ശരീരഭാരം ക്രമീകരിക്കാനായാല്‍ ഊര്‍ജ്ജം ശരിയായി വിനിയോഗിക്കാനും പ്രൊഡക്ടിവിറ്റി കൂട്ടി ജീവിതനിലവാരം മെച്ചപ്പെടുത്താനും സാധിക്കും. 

►പൊണ്ണത്തടി സ്ലീപ് അപ്‌നിയ പോലുള്ള തകരാറുകള്‍ക്ക് കാരണമാകാറുണ്ട്. ശരീരഭാരം ശരിയായ നിലയിലാണെങ്കില്‍ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനും ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ലഘൂകരിക്കാനും കഴിയും. 

►പ്രത്യുല്‍പാദന ക്ഷമത കുറയ്ക്കുന്ന ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുമായി പൊണ്ണത്തടി ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ട്, ഒരു കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് നിങ്ങളെങ്കില്‍ ശരീരഭാരം ശരിയായ നിലയില്‍ ക്രമീകരിക്കേണ്ടത് അനിവാര്യമാണ്. ഇത് പ്രത്യുല്‍പാദന ക്ഷമത വര്‍ദ്ധിപ്പിക്കും. 

►ആരോഗ്യകരമായ ശരീരഭാരത്തിന് ആയുസ്സുമായും ബന്ധമുണ്ട്. വിട്ടുമാറാത്ത രോഗങ്ങളുടെ പിടിയിലകപ്പെടാതെ ആരോഗ്യവും ശരിയായ ശരീരഭാരവും നിലനിര്‍ത്തുന്നത് ആയുസ്സ് വര്‍ദ്ധിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com